അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടി ക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കി യത്.
കൊച്ചി : അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ ജി. പരോള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.
അഭയ കേസില്‍ ഇരട്ട ജീവപര്യന്തം കഠിന തടവിനും, ജീവപര്യന്തം കഠിന തടവിനും കോടതി ശി ക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കഴിഞ്ഞ മെയ് 11ന് 90 ദിവസം പരോള്‍ അനുവദിച്ചിരുന്നു. സുപ്രീംക്കോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണ് ഇരുവര്‍ക്കും പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ഡി.ജി.പിയുടെ വിശദീകരണം.
എന്നാല്‍ ഇത് കളവാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സുപ്രീംക്കോടതി ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി 10 വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചി ട്ടുള്ളു. അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികള്‍ക്ക് ഹൈപവര്‍ കമ്മിറ്റി പരോള്‍ അനുവദി ച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്‌സി ക്യൂട്ടീവ് ചെയര്‍മാനും ഹൈപവര്‍ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തര വിന്റെ പകര്‍പ്പും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
അഭയ കേസിലെ പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും 5 മാസം തികച്ച് ജയിലില്‍ കിടക്കുന്നതിന് മുന്‍പാണ് ഇരുവര്‍ക്കും നിയമ വിരു ദ്ധമായി സംസ്ഥാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഫാ. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി കഴിഞ്ഞ 7 മാസത്തിനിടയില്‍ 5 പ്രാവശ്യവും പരിഗ ണി ച്ചിരുന്നുവെങ്കിലും ജാമ്യം അനുവദി ക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഹൈക്കോടതിയെ മറി കടന്ന് പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്, നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയി ല്‍ ചൂണ്ടിക്കാട്ടി.












