മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്റഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതാ യി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സ്ഥിരീകരിച്ചു. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്
അബുദാബി: അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗനി യുഎഇയില്‍ രാഷ്ട്രീയ അഭയം തേ ടി. ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയായിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അഷ്റ ഫ് ഗനിയെയും കുടുംബത്തെയും സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹ കരണ മന്ത്രാലയം സ്ഥിരീകരിച്ചു.അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയി ട്ടുണ്ട്.
യുഎഇ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗനി യുഎഇയി ല്‍ എവിടെയാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍ സി വ്യക്താക്കിയിട്ടില്ല.താലിബാന്‍ കാബുള്‍ പിടിച്ചെ ടുക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഗനി രാജ്യം വിട്ടത്. താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം ആദ്യം പോയത്.
അതേസമയം, അഫ്ഗാനില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലയാനം തുടരുകയാണ്. ജനതയെ ഒറ്റപ്പെടു ത്തി രക്ഷപ്പെട്ട ഭരണാധികാരി എന്ന തരത്തില്‍ ഗനിക്ക് എതിരെ വിമര്‍ശനവും ശക്തമാണ്.