അബുദാബി : പ്രകൃതി വാതകം (എൽഎൻജി) ഉപയോഗിച്ചു യാത്ര ചെയ്യുന്ന ചരക്ക് കപ്പൽ ആദ്യമായി അബുദാബി ഖലീഫ തുറമുഖത്ത് എത്തി. അന്തരീക്ഷ മലിനീകരണം ഇല്ലാതെ ചരക്കുനീക്കം സാധ്യമാക്കുന്നതാണ് പുതിയ എൽഎൻജി കപ്പൽ. നൊആട്ടം മാരിടൈമും ഇആർകെ പോർട്ടും ചേർന്നുള്ള സംരംഭമാണ് എൽഎൻജി കപ്പൽ.7000 കാറുകൾക്ക് തുല്യമായ ചരക്കുമായാണ് കപ്പൽ തുറമുഖത്ത് എത്തിയത്. കപ്പലുകൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമാണ് എൽഎൻജി കപ്പലുൾ. ചെലവും കുറവാണ്.
