‘അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്’, പക്ഷേ പറയില്ല!’ ; ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന വാര്‍ത്തയെ പരിഹസിച്ച് എം.ബി രാജേഷ്

M B RAJESH

തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മറച്ചുവച്ചതിനെ പരിഹസിച്ച് സി.പി.എം നേതാവും തൃത്താല സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്. പാര്‍ട്ടി സിപിഎം അല്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പിക്കാമെന്നും, കാരണം കുഴല്‍പ്പണം കവര്‍ന്നത് സിപിഎം ആയിരുന്നെങ്കില്‍ മനോരമ ആഘോഷിച്ചേനേ. അടിച്ചു പൊളിച്ചേനെ. കഥകള്‍, കാര്‍ട്ടൂണുകള്‍, പരമ്പരകള്‍ എല്ലാമായി പൊലിപ്പിച്ചേനെ. നിഷ്പക്ഷ പത്രമാണ്.

ലീഗിന്റെ എംഎല്‍എ കക്കൂസ് ക്ലോസറ്റില്‍ അമ്പതുലക്ഷം ഒളിപ്പിച്ചത് വിജിലന്‍സ് പിടിച്ചപ്പോള്‍ നാറ്റം മാറ്റാന്‍ മനോരമ ന്യായീകരണ സുഗന്ധ ലേപനം സ്വന്തം നിലയില്‍ പൂശിയത് നമ്മള്‍ കണ്ടല്ലോ, വാര്‍ത്ത കഴിയുന്നത്ര അമുക്കി പിടിച്ചതും. ലീഗായതു കൊണ്ട് കക്കൂസിന്റെ കാര്‍ട്ടൂ ണൊന്നുമില്ല. ഹോ… ഒരു സി.പി.എം നേതാവിന്റെ കക്കൂസിലോ മറ്റോ ആയിരുന്നെങ്കിലോ ? എത്ര ‘വിഷയ വിദഗ്ദ്ധരെ’ മനോരമ രംഗത്തിറ ക്കു മായിരുന്നു?എന്തൊക്കെ തറ വേലകള്‍ കാണിക്കുമായിരുന്നു?

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പ്പണം ഹൈവേയില്‍ വെച്ച് കവര്‍ന്നതാണ് വിഷയം. ഏത് പാര്‍ട്ടി? ‘ദേശീയ പാര്‍ട്ടി’ എന്ന് മനോരമ. പല ദേശീയ പാര്‍ട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ! ഇതിപ്പോള്‍ സ: ശിവദാസമേനോന്‍ പണ്ട് പ്രസംഗങ്ങളില്‍ പറയുന്ന നര്‍മ്മം പോലെയാണ്. ചില സ്ത്രീകള്‍ ബഹുമാനം കൊണ്ട് ഭര്‍ത്താവിന്റെ പേര് പറയില്ലത്രേ. കുട്ട്യോള്‍ടച്ഛന്‍’ എന്നേ പറയൂ. മനോരമയ്ക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്. അതുകൊണ്ട് ‘ദേശീയ പാര്‍ട്ടി’ (കുട്ട്യോള്‍ടച്ഛന്‍ ) എന്നേ മനോരമ പറയൂ. ‘കവര്‍ച്ചയില്‍ അതേ പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖന്‍ ഇടപെട്ടതായി വിവരമുണ്ട്. അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!’, എം.ബി രാജേഷ് ഫേസ്ബു ക്കില്‍ പരിഹസിച്ചു.

Also read:  ഇസ്രായേലിനെതിരെ പ്രതിഷേധിച്ചാല്‍ കശ്മീരില്‍ കുറ്റകൃത്യം; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി

ഏപ്രില്‍ 22ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്ത ഏപ്രില്‍ 23 ആയപ്പോഴേക്കും ഉള്‍പേജിലേക്ക് വലിച്ചിട്ടുണ്ടെന്നും നാളത്തോടെ വാര്‍ത്ത തന്നെ അപ്രത്യക്ഷമാകുമെന്നും രാജേഷ് പറഞ്ഞു.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മലയാള മനോരമയില്‍ ഇന്നലേയും ഇന്നും വന്ന രണ്ടുവാര്‍ത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പണം ഹൈവേയില്‍ വെച്ച് കവര്‍ന്നതാണ്. ഏത് പാര്‍ട്ടി ? ‘ദേശീയ പാര്‍ട്ടി’ എന്ന് മനോരമ. പല ദേശീയ പാര്‍ട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ !ഇതിപ്പോള്‍ സ: ശിവദാസമേനോന്‍ പണ്ട് പ്രസംഗങ്ങളില്‍ പറയുന്ന നര്‍മ്മം പോലെയാണ്. ചില സ്ത്രീകള്‍ ബഹുമാനം കൊണ്ട് ഭര്‍ത്താവിന്റെ പേര് പറയില്ലത്രേ.’ കുട്ട്യോള്‍ടഛന്‍’ എന്നേ പറയു.

Also read:  കെ. കെ.വേണുഗോപാൽ അറ്റോർണി ജനറൽ ആയി തുടരും

മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്.അതുകൊണ്ട് ‘ ദേശീയ പാര്‍ട്ടി’ (കുട്ട്യോള്‍ടഛന്‍ ) എന്നേ മനോരമ പറയൂ. ‘കവര്‍ച്ചയില്‍ അതേ പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖന്‍ ഇടപെട്ടതായി വിവരമുണ്ട് ‘. അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!
ഇന്നലെ ഒന്നാം പേജില്‍. ഇന്ന് ഉള്‍പേജിലേക്ക് വലിച്ചിട്ടുണ്ട്. നാളത്തോടെ അപ്രത്യക്ഷമാവുമായിരിക്കും.

വായനക്കാര്‍ എന്ത് മനസ്സിലാക്കണം? അവര്‍ക്ക് ഒന്നുറപ്പിക്കാം. പാര്‍ട്ടി സി.പി.ഐ.(എം) അല്ല എന്ന്. കാരണം എങ്കില്‍ മനോരമ ആഘോഷി ച്ചേ നെ. അടിച്ചു പൊളിച്ചേനെ. കഥകള്‍, കാര്‍ട്ടൂണുകള്‍, പരമ്പരകള്‍ എല്ലാമായി പൊലിപ്പിച്ചേനെ. നിഷ്പക്ഷ പത്രമാണ്. ലീഗിന്റെ എം.എല്‍.ഏ. കക്കൂസ് ക്ലോസറ്റില്‍ അമ്പതുലക്ഷം ഒളിപ്പിച്ചത് വിജിലന്‍സ് പിടിച്ചപ്പോള്‍ നാറ്റം മാറ്റാന്‍ മനോരമ ന്യായീകരണ സുഗന്ധലേപനം സ്വന്തം നിലയില്‍ പൂശിയത് നമ്മള്‍ കണ്ടല്ലോ.. വാര്‍ത്ത കഴിയുന്നത്ര അമുക്കി പിടിച്ചതും. ലീഗായതു കൊണ്ട് കക്കൂസിന്റെ കാര്‍ട്ടൂണൊന്നുമില്ല. ഹോ… ഒരു സി.പി.എം നേതാവിന്റെ കക്കൂസിലോ മറ്റോ ആയിരുന്നെങ്കിലോ ? എത്ര ‘വിഷയ വിദഗ്ദ്ധരെ ‘ മനോരമ രംഗത്തിറക്കു മായിരു ന്നു? എന്തൊക്കെ തറ വേലകള്‍ കാണിക്കുമായിരുന്നു?

Also read:  ക്വാറി ഉടമകളില്‍ നിന്ന് പണം പിരിച്ചു ; കാസര്‍കോട് ഡപ്യൂട്ടി കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

എന്നാലും മനോരമേ ഏതാണ്ടാ ആ ‘ദേശീയ പാര്‍ട്ടി ?’
ഒരു ക്ലൂ തന്നിട്ടുണ്ടല്ലോ എന്ന് മനോരമ.’ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം ആരംഭിച്ചു ‘ എന്ന്. ങേ ! പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടനയോ? അതേതപ്പാ അത്ര വലിയ ആ സംഘടന? ഇനി കൂടുതല്‍ ചോദിക്കരുത്. പ്ലീസ്….താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES