അഷ്റഫ് ഗനി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അഹമ്മദ് ഷാ സാദത്ത് ആണ് ജര്‍മ്മനിയില്‍ പിസ വില്‍പ്പന നടത്തുന്നത്. പിസ വില്‍പ്പന നടത്തുന്നതിനിടയില്‍ അദ്ദേഹത്തെ ഒരു ജര്‍മ്മന്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ക്യാമറയില്‍ പകര്‍ത്തുകയാ യി രുന്നു
ബെര്‍ലിന്‍ :അഫ്ഗാനിസ്ഥാനിലെ മുന്‍ വാര്‍ത്താ വിനമയ മന്ത്രി ജര്‍മ്മനിയിലെ തെരുവുകളില്‍ ഇന്ന് പിസ വില്‍പ്പനക്കാരന്‍. അഷ്റഫ് ഗനി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന സയീദ് അ ഹമ്മദ് ഷാ സാദത്ത് ആണ് ജര്‍മ്മനിയില്‍ പിസ വില്‍പ്പന നടത്തുന്നത്. പിസ വില്‍പ്പന നടത്തുന്ന തിനിടയില്‍ അദ്ദേഹത്തെ ഒരു ജര്‍മ്മന്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ക്യാമറയില്‍ പകര്‍ത്തുക യായിരുന്നു.
സയീദ് അഹമ്മദ് ഷാ സാദത്ത് സൈക്കിളില്‍ ലെയ്പ്സിഗ് നഗരത്തിലൂടെ സൈക്കിളില്‍ പിസ വില്‍ പ്പനക്കായി പോകുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ലോകശ്രദ്ധയാ കര്‍ഷി ച്ചു. അല്‍ ജസീറ അറേബ്യയും മറ്റ് പ്രാദേശിക മാധ്യമങ്ങളും പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ജര്‍ മ്മനി യിലെ ലീപ്‌സിഗില്‍ സയ്യിദ് അഹ്മദ് ഷാ സൈക്കിളില്‍ പിസ വിതരണം ചെയ്യുന്നത് കാണിച്ചു.
2018 ല്‍ അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി വകുപ്പ് മന്ത്രിയാ യിരുന്നു സയീദ് അഹമ്മദ് ഷാ സാദത്ത്. രണ്ടു വര്‍ഷത്തിന് ശേഷം 2020ല്‍ രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം ജര്‍മ്മനിയിലെത്തി.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്നും, പിസ വില്‍പ്പനയ്ക്ക് പുറമെ, ലിഫെ റാന്‍ഡോ എന്ന ഫുഡ് ഡെലിവറി സര്‍വീസസില്‍ ഡ്രൈവറായി ജോലി നോക്കുന്നതായി സയീദ് അഹമ്മദ് ഷാ സാദത്ത് പറയുന്നു.
കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല യില്‍ നിന്നും രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി അഹ മ്മദ് ഷാ കരസ്ഥമാക്കിയിട്ടുണ്ട്. അഷ്റഫ് ഗനി സര്‍ക്കാ രിന്റെ പതനം വളരെ വേഗത്തിലായിപ്പോയെന്നും, ഇത് പ്രതീക്ഷിച്ചില്ലെന്നും സയീദ് അഹമ്മദ് ഷാ സാദത്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് സയ്യിദ് അഹമ്മദ് ഷാ സാദത്തിന്റെ ഫോട്ടോകള്‍ പ്രചരി ക്കുന്നത്. ഒരാഴ്ച മുമ്പ് താലിബാന്‍ രാജ്യം അധീന തയിലാക്കിയതു മുതല്‍ അഫ്ഗാനിസ്ഥാനെ അരാജകത്വം വിഴുങ്ങി.
#BREAKING #Turkish President #Erdogan:
▪️"Not the words of the #Taliban, but their actions and steps will determine the future situation in #Afghanistan." pic.twitter.com/ol90BXafGp
— EHA News (@eha_news) August 25, 2021











