കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉ ണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കോടതി മുറിക്കു ളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദി വസം എന്നാണ് സിസ്റ്റര്‍ ലൂസി വിധിയെ വിശേഷിപ്പിച്ചത്. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനു ള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികര ണം.
‘പള്ളിയില്‍ പോകുന്ന സ്ത്രീകളും കുട്ടികളും കന്യാസ്ത്രീകളുമടക്കം ലൈംഗിക ചൂഷണത്തി നി രയാകുന്ന ധാരാളം കഥകള്‍ മാര്‍പാപ്പ തന്നെ പുറത്ത് പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഇത്തര ക്കാര്‍ കുറ്റക്കാരായി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് വള രെയധികം സംശയാസ്പദമാണെന്നും’ സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.
കുറ്റക്കാരന്‍ എന്ന് തെളിവുകള്‍കൊണ്ടും സാഹചര്യങ്ങള്‍കൊണ്ടും വിശ്വസിച്ച വ്യക്തിയെ ഒറ്റവാക്കില്‍ കോടതി കുറ്റവിമുക്തനാക്കി. കത്തോലിക്ക സഭയിലെ കുറ്റക്കാരായ പുരോഹിതര്‍ തന്നെ കുറ്റവിമു ക്ത രാക്കപ്പെടുന്ന സാഹചര്യം കോടതി വിലയിരുത്തട്ടെ. പൊരുതിയ സിസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന് നിന്ന് ഈ വിധിയില്‍ ഖേദം പ്രകടിപ്പിക്കുന്നു. അഭയകേസില്‍ സത്യം തെളിയാന്‍ 28 വര്‍ഷമെടുത്തു. കോടതി ത ന്നെയും കുറ്റക്കാരിയായി വിധിക്കുമെന്നും സിസ്റ്റര്‍ ലൂസി അഭിപ്രായപ്പെ ട്ടു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരു ന്നു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകു പ്പു കളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അത്ഭുത വിധി : കോട്ടയം മുന്‍ എസ് പി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധിയെ വിമര്‍ ശിച്ച് കോട്ടയം മുന്‍ എസ്പി എസ് ഹരിശങ്കര്‍.വിധി നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവ സ്ഥയിലെ അത്ഭുതമാണ് വിധിയെന്നും ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.
എല്ലാ തെളിവുകളും ശക്തമായിരുന്നു. ശിക്ഷ ലഭിക്കുമെന്ന് 100 ശതമാനം പ്രതീക്ഷിച്ചിരുന്നു. ഒരാളുപോലും കൂറുമാറിയിരുന്നില്ല. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരി ഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായതിനാല്‍ പരാതി വൈകുക സ്വാഭാവികമാ ണ്. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂ ലമായിട്ടും വിധി തിരിച്ചടിയായത് പരി ശോധിക്കും.












