പൂനെ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നിര്‍ബന്ധമായും ഓരോരുത്തരും ധരിക്കേണ്ടതാണ് മാസ്‌ക്. എല്ലാ സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങള്‍ക്കായി നല്‍കുന്ന പ്രധാന നിര്‍ദേശവും ഇതാണ്. കോവിഡിനെ തുടര്‍ന്ന് മാസ്‌ക് മുഖ്യമായിരിക്കുന്ന ഈ കാലത്ത് സ്വര്‍ണ്ണം കൊണ്ടുളള ആര്‍ഭാഢമായ മാസ്ക്ക് നിര്‍മ്മിച്ചിരിക്കുകയാണ് പൂനെെ സ്വദേശിയായ ശങ്കര്‍ കുറാഡേ. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് 2.89 ലക്ഷം വില വരുന്ന സ്വര്‍ണ്ണം കൊണ്ടുളള മുഖാവരണവുമായി കുറാഡെ എത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വെള്ളികൊണ്ടുളള മാസ്ക്ക് ഒരു ധരിച്ച വ്യക്തിയെ കണ്ടപ്പോഴാണ് കുറാഡേയ്ക്ക് സ്വര്‍ണ്ണം കൊണ്ടുളള മാസ്‌ക് നിര്‍മ്മിക്കാനുളള ആശയം ഉദിച്ചത്. വളരെ നേര്‍ത്ത രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണ മാസ്ക്കില്‍ ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുണ്ട്. സ്വര്‍ണ്ണ മാസ്ക്ക് വെച്ചതു കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമോ എന്ന് കുറാഡേയ്ക്കറിയില്ല. തന്‍റെ അന്തസ്സിന് അനുസരിച്ച് മാസ്ക്കിനും ആര്‍ഭാഢം വേണമെന്ന് കരുതിയാണ് സ്വര്‍ണ്ണ മാസ്‌ക് നിര്‍മ്മിച്ചതെന്നാണ് കുറാഡേ പറയുന്നത്.



















