സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുക. അന്വേഷ ണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജി ലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്ര ശാന്ത് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുക. അന്വേ ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
കരുണാകരന്‍ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ബാബു പരാതി നല്‍കിയിരി ക്കു ന്നത്. പരാതിയില്‍ ആരോപിച്ചിരിക്കുന്ന കാര്യ ങ്ങള്‍ സത്യാമാണോ എന്ന് പരിശോധിക്കുന്നതിന് വേ ണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതിയിലെ ആരോപണങ്ങള്‍ വാസ്തവമാ ണെന്ന് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് വിജിലന്‍സ് നീങ്ങും.
കഴിഞ്ഞ മാസമാണ് പ്രശാന്ത് ബാബു സുധാകരനെതിരെ പരാതി നല്‍കിയത്. കെപിസിപി അദ്ധ്യ ക്ഷന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.