അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ യുടെ കോഴിക്കോട്ടെ വെള്ളിമാടു കുന്നി ലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.
കെഎം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെ ത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സന്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം.