ഹോമിയോ മരുന്ന് വിതരണത്തിന്റെ മറവില്‍ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോ പണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരുകളില്‍ കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് വിതരണത്തി ല്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോമിയോ മരുന്ന് വിതരണത്തി ന്റെ മറവില്‍ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.
മരുന്ന് വിതരണം ആരോഗ്യവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താനാകൂ എന്ന് മന്ത്രി വ്യ ക്തമാക്കി.ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരു ടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേ ഖരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഹോമിയോ ഡി എം ഒയുടെ അനുമതിയുണ്ടെന്ന് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സം ഘടന വിശദീകരിച്ചു. എന്നാല്‍ ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നായി രുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശഭരണ സ്ഥാന ങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്ന തെന്നും അവര്‍ വിശദീക രിച്ചു.
ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തുമാണ് പരാതി നല്‍കിയത്.സി.പി. എമ്മും എന്‍.സി.പി.യും ഡി.വൈ.എഫ്.ഐയും വിഷയത്തില്‍ ആരോഗ്യവകുപ്പിനുള്‍പ്പെടെ പരാ തി നല്‍കിയിരുന്നു. സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് കാണിച്ച് അട്ടപ്പാടിയിലെ പൊതു പ്രവര്‍ത്തക പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്.