അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാട് :അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗ വി ല്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെ യ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അഗളി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി.
പരുക്കേറ്റ കുട്ടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. ശാരീരികമായും മാനസികമാ യും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാ തെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറ ഞ്ഞാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.