അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

INDIRA NEW

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട അവസരമാണ് ഇത്. എന്നാല്‍ കേരളത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കാണുന്നത് ഇതൊന്നുമല്ല. തിരഞ്ഞെടുപ്പ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ അതിന്റെ സംഘടനാ ചട്ടക്കൂട് ദുര്‍ബലമായി പോയിരിക്കുന്നു.

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തല മുണ്ഡനം ചെയ്യുക, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്കുള്ള പ്രതിഷേധം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് തുറന്നു പറയുക, മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുന്നതില്‍ പോലും തികഞ്ഞ ആശയകുഴപ്പം നേരിടുക.മുഖ്യപ്രതിപക്ഷ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് വേളയില്‍ നേരിടുന്ന ആന്തരിക ശൈഥില്യം എന്ന രോഗത്തിന് ഇതില്‍പ്പരം എന്തു ലക്ഷണമാണ് കാട്ടാനുള്ളത്?

Also read:  സ്വകാര്യ ബസില്‍ മയക്കു മരുന്നു കടത്തല്‍ ; വാളയാറില്‍ എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സോണിയാഗാന്ധിയോ രാഹുല്‍ഗാന്ധിയോ അല്ല കെ.സി.വേണുഗോപാലാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ തുറന്നടിക്കുമ്പോള്‍ ആ പാര്‍ട്ടിയിലെ നേതൃനിരയിലെ അഭിപ്രായ വ്യത്യാസം എത്രത്തോളം ശക്തമാണെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും കെ.സി.വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണെന്ന് സുധാകരന്‍ പറയുന്നു. താന്‍ അറിയാതെയാണ് തന്റെ ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നതെന്നാണ് കണ്ണൂരിലെ പ്രമുഖ നേതാവായ സുധാകരന്‍ പറയുന്നത്.

കണ്ണൂരിലെ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും ഇതുവരെ കോണ്‍ഗ്ര സിന് സാധിച്ചിട്ടില്ല. യുഡിഎഫിന് വിജയിക്കാന്‍ സാധ്യത തീരെ കുറഞ്ഞ മണ്ഡലം ആദ്യം ഫോര്‍വേഡ് ബ്ലോക്കിനാണ് നല്‍കിയതെങ്കിലും അവര്‍ മത്സരിക്കാന്‍ താല്‍പ്പര്യം കാട്ടിയില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് പിന്തുണ നല്‍കി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കുകയാണോ വേണ്ടതെന്ന കാര്യത്തിലും തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.

Also read:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; യാസ് ചുഴലിക്കാറ്റായി മാറും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നി ല്‍ വെച്ച് തലമുണ്ഡനം ചെയ്യുകയും അത് നിറകണ്ണീരോടെ അനുയായികള്‍ നോക്കിനില്‍ക്കുകയും ചെയ്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അങ്ങനെ പെട്ടെന്ന് മറക്കാന്‍ കഴിയുന്ന ഒരു ദൃശ്യമല്ല. ഒരു പാര്‍ട്ടി സംഘടനാ ദൗര്‍ബല്യത്തിന്റെ ഏതറ്റം വരെ പോകുന്നുവെന്നതിനുള്ള ദൃശ്യ സാക്ഷ്യമാണ് അത്. കെപിസിസി ആസ്ഥാനത്ത് അരങ്ങേറിയ ആ പ്രവൃത്തിയില്‍ നിന്ന് ലതികാ സുഭാഷി നെ പിന്തിരിപ്പിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും സാധിച്ചില്ല എന്നത് ആ പാര്‍ട്ടിയുടെ നേതൃത്വം എന്തുമാത്രം ദുര്‍ബലമാണ് എന്നാണ് വെളിപ്പെടുത്തുന്നത്.

Also read:  എസ്.എസ്.എല്‍.സി ഫലം ഈ വെബ്സൈറ്റുകളില്‍ അറിയാം

ഇങ്ങനെയൊരു പാര്‍ട്ടി നയിക്കുന്ന മുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം നയിക്കുന്ന ഒരു മുന്നണിയെ തറപറ്റിക്കുക ഏറെ ആയാസകരം തന്നെയായിരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള വളരെ കുറച്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അവിടെയാണ് ഈയൊരു ദയനീയ പ്രകടനവുമായി പാര്‍ട്ടി മുന്നോട്ടു പോകുന്നത്.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ പ്പെട്ടത് ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോ

Read More »

സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്ന മനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍ കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി

Read More »

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് ; രാജ്യത്തെ ഏറ്റവും മികച്ച ന്യൂറോ സര്‍ജറി വിഭാഗം

ന്യൂറോളജി, പാര്‍ക്കിന്‍സണ്‍ ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍, അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ സെന്റര്‍, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്‌സി കെയര്‍ സെന്റര്‍, സ്‌പൈന്‍ കെയര്‍ സെന്റര്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ന്യൂറോ സൈക്കോളജി തുടങ്ങിയ

Read More »

മലയാളി വീട്ടമ്മക്ക് ഇന്റര്‍നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണം

കഴിഞ്ഞ വര്‍ഷമായിരുന്നു ലിബാസ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് തിരിച്ചെത്താന്‍ തീരുമാ നിച്ചത്. എറണാകുളം എന്‍.ഐ.എസ് കോച്ച് ഗോപാലകൃഷ്ണന്റെ കീഴില്‍ നടത്തിയ ക ഠിന പരിശീലനമാണ് വിജയക്കുതിപ്പിന് ഇന്ധനമായത്. മാസ്റ്റേഴ്സ് കോമണ്‍വെല്‍ത്ത്, മാസ്റ്റേഴ്സ് വേള്‍ഡ് കപ്പ്, ഏഷ്യന്‍

Read More »

ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ട് ; ആരോഗ്യ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മ യുള്ള ആരോഗ്യ സേവനങ്ങള്‍ ഒരു ഫോണ്‍ കോളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Read More »

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോട്ടയം എരുമേലി കരിനിലം കുഴിപ്പറമ്പില്‍ വീട്ടില്‍ ധന്യശ്രീധരനാണ് പിടിയിലായത് കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം ത

Read More »

ദുബായില്‍ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം ; 20 ലക്ഷം തട്ടിയെടുത്ത കോണ്‍ഗ്രസ് പ്രവാസി നേതാവിനെതിരെ നടപടിയില്ല

കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് ചാവക്കാട് അഞ്ച ങ്ങാടി മാലൂര്‍ക്കായില്‍ ബാലന്‍ പവിക്കെതിരെ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് കേസെടുത്തത്. കാക്കനാട് ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേട്ട് കോ ടതിയുടെ നിര്‍ദേശ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »