അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇ മേജ് മോശമാക്കേണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ഷാഫി പറമ്പില്‍, ടിജെ വിനോദ്, സി ആര്‍ മഹേഷ് കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവരുടെ പേരെ ടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം
തിരുവനന്തപുരം : ബ്രഹ്‌മപുരം പ്രശ്നത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയു ള്ളവര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടിസിന് അ വതരണാനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇറങ്ങി പ്ര തിഷേധിച്ചു. ഡയസില്‍ പ്ലക്കാര്‍ഡ് സ്ഥാപിച്ചു.
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബ ഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇമേജ് മോശമാക്കേണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ഷാഫി പറമ്പില്‍, ടിജെ വിനോദ്, സി ആര്‍ മഹേഷ് കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവരു ടെ പേരെടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം.
എല്ലാവരും കഷ്ടിച്ചു ജയിച്ചുവന്നവര്‍ ആണെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറ ഞ്ഞു. മഹേഷേ, ഇതെല്ലാം കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നു ണ്ട്, വിനോദേ, എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്, നിങ്ങള്‍ക്കു തന്നെയാണ് മോശം, ഇനിയുമിവിടെ വരേണ്ടതാണ് എന്നിങ്ങനെ പോയി സ്പീക്കറുടെ പ്രതികരണം. ഷാഫി, അടുത്ത തവണ തോല്‍ക്കുമെന്നും ഷംസീര്‍ പറഞ്ഞു. പ്രതി പക്ഷ അംഗങ്ങള്‍ക്ക് സ്പീക്കര്‍ താക്കീത് നല്‍കി. ബാനര്‍ പിടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കേണ്ടി വരുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
റോജി എം ജോണാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ നോട്ടിസ് നല്‍കിയത്. ആദ്യ സബ്മിഷനാ യി വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബ്രഹ്‌മപുരം മാ ലിന്യ വിഷയം ഇന്നലെ അടിയന്തരപ്രമേയമായി പരിഗണിച്ചതിനാല്‍ വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എ ന്നാല്‍, ഇന്നലെ അടിയന്തര പ്രമേയം അവതരിപ്പിച്ചശേഷം നടന്ന ഗുരുതരമായ വിഷയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പൊലീസ് അക്രമത്തി ല്‍ ഒരു യു ഡി എഫ് കൗണ്‍സിലറിന് തലക്ക് 19 തുന്നലുണ്ടെന്നും മറ്റൊരാളുടെ കാല്‍ ഒടിഞ്ഞെന്നും നിരവധി പേര്‍ക്കാ ണ് പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.