ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അന്തരം കാണണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കുന്നതിനിടെയാണ് ഐഎഫ്എ ഫ്‌കെയുടെ തൃശൂര്‍ എഡിഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. അഭിജിത്തും നിര്‍മ്മാതാ ക്കളായ സുഹൃത്തുക്കളും അണിയറ പ്രവര്‍ത്തകരോടുമൊപ്പം ആദ്യ പ്രദര്‍ശനം കാ ണാനുള്ള ഭാഗ്യമുണ്ടായി. ഒരൊറ്റ വാക്കില്‍ സിനിമയെ വിശേഷിപ്പിക്കട്ടെ, അതിഗംഭീ രം. ഒരിക്കലും ഒരു തുടക്കക്കാരന്‍ സംവിധാനം ചെയ്ത സിനിമായാണ് പ്രേക്ഷകന് തോ ന്നാത്ത വിധം ‘അന്തര’ത്തെ സ്‌ക്രീനില്‍ എത്തിച്ച പ്രിയ സുഹൃത്തിനെ ഭംഗിവാക്കിന് വെറുതെയൊന്ന് അഭിനന്ദിച്ചാല്‍ മതിയാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍
വി ആര്‍ രാജമോഹന്‍
‘മാധ്യമ’ത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന കോഴിക്കോട്ടുകാരന്‍ പി അഭിജിത്ത് പൊതുവെ മിതഭാഷി യാണ്. പതിഞ്ഞ സ്വരത്തില്‍ അഭി സംസാരിക്കുന്ന ഗൗരവമുള്ള കാര്യങ്ങളില്‍ ആത്മാര്‍ത്ഥത നിറഞ്ഞു നി ല്‍ക്കും. തിരക്കേറിയ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ട്രാന്‍സ്‌ജെന്‍ ഡര്‍ സമൂഹത്തിനെ കുറിച്ച് ആഴത്തിലുള്ള ഗവേഷണത്തിലാണ് അഭിജിത്ത് എന്നറിയാം. നിരവധി ഫോ ട്ടോ ഫീച്ചറുകളും പ്രദര്‍ശനങ്ങളും പുസ്തകവും ഡോക്യുമെന്ററിയുമൊക്കെ അതിന്റെ ഭാഗമായി പിറവി കൊണ്ടു. മനസ്സില്‍ നോവു പടര്‍ത്തുന്ന അനുഭവങ്ങളായി അത് മാറുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ ഡര്‍ സമൂഹത്തില്‍പെട്ടവര്‍ക്ക് മുന്‍കാലങ്ങളില്‍ പൊതുസമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുര നുഭവങ്ങള്‍ക്ക് കാലാന്തരത്തില്‍ നല്ലൊരളവില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്.
പലഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാണ സര്‍ക്കാരുകള്‍ കൈക്കൊണ്ട നയരൂപീകരണങ്ങളുടെ ഫലമായി സ്വീകരിച്ച വിവിധ പദ്ധതികളും ഇടപെടലുകളുമാണ് അത്തരത്തിലൊരു ദിശാമാറ്റത്തിലേക്ക് വഴിവെച്ച തെന്ന കാര്യം ഉറപ്പാണ്. നേരത്തെ സൂചിപ്പിച്ച അഭിജിത്തിന്റേതായ പ്രവര്‍ത്തനങ്ങളും അതിന് ഏറെ സ ഹായകമായിട്ടുണ്ടെന്നതില്‍ സം ശയമില്ല. സുഹൃത്തുക്കളില്‍ നിന്നും പ്രത്യേകിച്ച് മാധ്യമ സുഹൃത്തുക്ക ളില്‍ നിന്നും വലിയ തോതില്‍ അഭിജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിക്കുകയുമു ണ്ടായിട്ടു ണ്ട്. ഞാനടക്കമുള്ളവര്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പലതരത്തിലുള്ള തെറ്റിദ്ധാരണകളും ആശങ്കളും ദൂരീകരിക്കാന്‍ അത് സഹായകമായെന്നതും നേരാണ്.
അങ്ങനെയിരിക്കെ കുറച്ച് നാള്‍ മുമ്പ് ആലപ്പുഴയില്‍ നിന്നും ഒരു ഡെസ്‌ക്ക് മീറ്റിങ്ങിനായി എറണാ കുളം പുല്ലേപ്പടിയിലെ മാധ്യമം യൂണിറ്റിലെത്തിയ എന്നോട് അഭിജിത്ത് ഒരു സ്വകാര്യം പറഞ്ഞു. ‘ഞാ നൊരു കൊച്ച് സിനിമ ചെയ്യാന്‍ പോകുന്നു.ചെറിയ ബജറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ കഥ പറയുവാ നാണ് ഉദ്ദേശിക്കുന്നത്. സിത്താര കൃഷ്ണകുമാറിന്റെ ഒരു ഗാനം റെക്കോഡ് ചെയ്ത് കഴിഞ്ഞു. അടു ത്ത സു ഹൃത്തുക്കള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും’.ഏറെ സന്തോഷം തോന്നി. അങ്ങനെ കോവിഡ് കാലത്ത് പരിമിതമായ സാഹചര്യങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി സെന്‍ സിങും കഴിഞ്ഞ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
അഭിജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അന്തരം കാണണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കുന്നതിനിടെയാണ് ഐഎഫ്എഫ്‌കെയുടെ തൃശൂര്‍ എഡിഷ നില്‍ ഇന്നലെ ചിത്രം പ്രദര്‍ശിപ്പിച്ചത്. അഭിജിത്തും നിര്‍മ്മാതാക്കളായ സുഹൃത്തുക്കളും അണിയറ പ്രവര്‍ത്തകരോടുമൊപ്പം ആദ്യ പ്രദര്‍ശനം കാണാനുള്ള ഭാഗ്യമുണ്ടായി. ഒരൊറ്റ വാക്കില്‍ സിനിമയെ വിശേഷിപ്പിക്കട്ടെ,അതിഗംഭീരം. ഒരിക്കലും ഒരു തുടക്കക്കാരന്‍ സംവിധാനം ചെയ്ത സിനിമായാണ് പ്രേക്ഷകന് തോന്നാത്ത വിധം ‘അന്തര’ത്തെ സ്‌ക്രീ നില്‍ എത്തിച്ച പ്രിയ സുഹൃത്തിനെ ഭംഗിവാക്കിന് വെറുതെയൊന്ന് അഭിനന്ദിച്ചാല്‍ മതിയാകില്ല.സിനിമ കണ്ടിറങ്ങിയ എല്ലാവരും അഭിയെ കണ്ട് പ്രത്യേകം അഭിനന്ദിക്കുന്നത് കണ്ടപ്പോള്‍ അഭിമാനവും ആ ഹ്‌ളാദവും തോന്നി. സിനിമയുടെ ഭാഷയും വ്യാകരണവുമെല്ലാം അഭിജിത്തിന് നന്നായി അറിയാം. അനു ഭവ സമ്പത്തുള്ള മികച്ച ഒരു സംവിധായകനെ അന്തരത്തില്‍ കാണാനാകും. അന്തരം ഒരിക്കലും ഒരു കൊച്ച് സിനിമയല്ല. വിശാലമായ അര്‍ത്ഥതലങ്ങളുള്ള ഒരു വലിയ സിനിമയാകുന്നു അത്.

താളപ്പിഴകള്‍ സംഭവിച്ച ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ കഥ
സിനിമയെ കുറിച്ച് വിശദമായ ഒരു റിവ്യൂ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാ ല്‍ ചിലത് പറയാതെ പോകുന്നത് ശരിയാവില്ല. ഇന്ത്യന്‍ സിനിമയില്‍ മല യാളത്തില്‍ അടക്കം വിവിധ ഭാഷകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം പ്ര മേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ മല യാളി വനിത അഞ്ജലി അമീറിനെ പോലുള്ളവര്‍ മുഖ്യധാര സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്ത അഭിനേതാക്കളായ ജയസൂര്യയും മനോജ് കെ ജയനും സന്തോഷ് കീഴാറ്റൂരുമൊക്കെ ഇത്തരം വേഷങ്ങളില്‍ പകര്‍ ന്നാട്ടം നടത്തിയിട്ടുമുണ്ട്. അവി ടെയാണ് തമിഴ്‌നാട് സ്വദേശിനി ട്രാന്‍സ്‌വുമണ്‍ നേഹ അന്തരത്തിലെ നായികാ കഥാപത്രമായ അഞ്ജു വായി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അഞ്ജുവിന്റെ ഭര്‍ത്താവ് ഹ രിയുടെ വേഷം അതിമനോഹരമായി അവതരിപ്പിച്ച കണ്ണന്‍ നായര്‍ നേരത്തെ സെക്‌സി ദുര്‍ഗ, കോള്‍ ഡ് കേസ്, ലില്ലി തുടങ്ങിയ സിനിമ കളിലൂടെ ശ്രദ്ധേയനാണ്. ട്രാന്‍സ് ജെന്‍ഡറെ ജീവിതപങ്കാളിയായി സ്വീ കരിച്ച നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരില്‍ പലരും സംതൃപ്തമായ ജീവിതം നയിക്കുന്നു ണ്ടെങ്കിലും താളപ്പിഴകള്‍ സംഭവിച്ച ഒരു കഥയാണ് താന്‍ സിനിമയാക്കിയതെന്ന് സംവിധായകന്‍ പറയു ന്നു. രക്ഷാധികാരി ബൈജുവിലെ അഭിനയത്തിന് മികച്ച ബാലതാരമായി സംസ്ഥാന സര്‍ക്കാര്‍ പുര സ്‌ക്കാരം ലഭിച്ച നക്ഷത്ര മനോജാണ് ഹരിയുടെ മകള്‍ സ്‌നേഹമായി കടന്ന് വരുന്നത്.
ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത രാജീവന്‍ വെള്ളൂര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസത്തി ന്റെ നാടകാവിഷ്‌ക്കാരത്തില്‍ ഒ വി വിജയന്‍ വരച്ചിട്ട അത്ഭുത കഥാപാരതമായ നൈജാമലിയെ അവിസ്മരണീയ അനുഭവമാക്കി മാറ്റിയ രാജീവന്‍ ഇതിനോടകം നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. രാജീവന്റെ പ്രതിഭ വെളിപ്പെടുത്തുന്ന സിനിമകളൊന്നും തന്നെ വന്നിട്ടില്ലെന്ന് പറയാം. അതേ സമയം ‘അന്തര’ത്തിലെ അരവിന്ദനെന്ന വില്ലന്‍ ടച്ചുള്ള കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച രാജീവനെ തേടി ഇനി സിനിമയില്‍ നല്ല നല്ല വേഷങ്ങളെത്തുമെന്ന കാര്യത്തില്‍ സംശയമി ല്ല. അടുത്ത സുഹൃത്തായ രാജീവനും ഇന്നലെ സിനിമ കാണാനെത്തിയിരുന്നു. സഹപ്രവര്‍ത്തകനായിരുന്ന പ്രിയപ്പെട്ട ഷാനവാസ് എം.എയാണ് അന്തരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കില്‍ നിശ്ചയമായും പാളിപ്പോകാനിടയുള്ള ഒരു സബ്‌ജെക്റ്റിനെ അതീവ കൈയ്യടക്കത്തോടെയാണ് ഷാനവാസ് കൈകാര്യം ചെയ്തത്, അഭിനന്ദനങ്ങള്‍ ഷാനവാസ്.ഉടലാഴത്തിനും മണ്‍റോതുരുത്തിനും കാമറ ചലിപ്പിച്ച എ മുഹമ്മദിന്റെ ഛായാഗ്രഹണം ഹൃദ്യമായി, ഭാവുകങ്ങള്‍.
സഹപ്രവര്‍ത്തകരായിരുന്ന അന്തരത്തിന്റെ പിആര്‍ഒയും സിനിമാ പത്രപ്രവര്‍ത്തകനുമായ പി ആര്‍ സു മേരനും ഡോ.സുനിലും ഋജുവും സിനിമ കാണാനെത്തിയിരുന്നു. പ്രശസ്തമായ വിദേശ ഫെസ്റ്റിവലു കളി ലടക്കം മികച്ച സിനിമക്കുള്ള പുരസ്‌ക്കാരങ്ങള്‍ ലഭിക്കുവാന്‍ എന്ത് കൊണ്ടും അര്‍ഹതയുള്ള അന്തര ത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഞങ്ങളുടെ ഫോട്ടോ എടുത്ത് തന്ന രഞ്ജിത് ബാലനും അഭിനന്ദനം.