റാക്കിന്റേയും പോപ്പിന്റേയും ഫ്യൂഷന്റേയും അലയൊലികള്‍ കോവളത്തെ ത്രസിപ്പി ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിദേശത്തെയും ഇന്ത്യയിലെയും കിടയറ്റ ബാന്‍ഡു കളുടേയും കലാകാരരുടേയും പ്രകടനത്തിനായി കേരള ആര്‍ട്ട്സ് ആന്‍ഡ് ക്ര്ര്രാഫ്സ് വില്ലേജിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ വേദി ഒരുങ്ങി.
തിരുവനന്തപുരം: റാക്കിന്റേയും പോപ്പിന്റേയും ഫ്യൂഷന്റേയും അലയൊലികള്‍ കോവളത്തെ ത്രസി പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിദേശത്തെയും ഇന്ത്യയിലെയും കിടയറ്റ ബാന്‍ഡുകളുടേ യും കലാകാരരുടേയും പ്രകടനത്തിനായി കേരള ആര്‍ട്ട്സ് ആന്‍ഡ് ക്ര്ര്രാഫ്സ് വില്ലേജിലെ ഇന്റര്‍ നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ വേദി ഒരുങ്ങി.
ബുധനാഴ്ച്ച ആരംഭിക്കുന്ന കേരളത്തിന്റെ ആദ്യ ഇന്‍ഡിപ്പെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവലില്‍ അഞ്ച് ദിനങ്ങളിലായി 21 ബാന്‍ഡുകള്‍ വേദിയിലെത്തും.ആദ്യദിവസമായ ബുധ നാഴ്ച്ച കേരളത്തിലെ പ്ര ശസ്ത ബാന്‍ഡായ ഊരാളിയുടെ റെഗ്ഗീ സംഗീതത്തോടെയാണ് വേദി ഉണരുക. ഇറ്റാലിയന്‍ ബാന്‍ ഡായ റോക് ഫ്ളവേഴ്സിന്റെ ഹിപ്പ്ഹോപ്പ്, പാപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ഗായകന്‍ ആന്‍സ്ലോ മിന്റെ റെഗ്ഗീ എന്നിവയും ബുധനാഴ്ച്ച ഉണ്ടാവും.
രണ്ടാം ദിനമായ വ്യാഴാഴ്ച്ച രാത്രി 9ന് അവസാനത്തെ പ്രകടനമായി യുഎസ്എയില്‍ നിന്നുള്ള ഹാര്‍ഡ് റോക് സിംഗര്‍ സാമി ഷോഫിയുടെ ക്ലാസിക്, ഹാര്‍ഡ് റോക്കുക ളുടെ അലകള്‍ ഉയരും. മലയാളി കലാകാരരായ ചന്ദന രാജേഷിന്റെ പോപ്പ് സംഗീതപ്രകടനം, താമരശ്ശേരി ചുരം ബാന്‍ ഡിന്റെ മള്‍ട്ടി ഷോണര്‍ സംഗീതം, ജോബ് കുര്യന്റെ ഫോക് സംഗീതം എന്നിവയും ഉണ്ടായിരിക്കും.