ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആരോപിച്ച് മൂത്ത സഹോദരി ഉഷ മോഹന്‍ദാസ്. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി
കൊല്ലം: കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി സഹോദരി ഉഷ മോ ഹന്‍ദാസ്. ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്രത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെയാണെന്നും ആരോപിച്ചാണ് മൂത്തസഹോദരി രംഗത്തെ ത്തി യിരി ക്കുന്ന ത്. അച്ഛന്റെ വില്‍പ്പത്രത്തില്‍ സഹോദരന്‍ ഗണേഷ് കുമാറിനൊപ്പം ഇളയ സഹോദരി ബിന്ദു ബാല കൃഷ്ണനും ചേര്‍ന്ന് കൃത്രിമം നടത്തിയിട്ടുണ്ടാകാമെന്നാണ് ഉഷ മോഹ ന്‍ദാസിന്റെ ആരോപണം.
‘അച്ഛന്‍ ആദ്യം ഒരു വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. ആദ്യ വില്‍പത്രം റദ്ദാക്കിയത് ഗണേഷിന്റെ കള്ളക്കളിയാണ്. രണ്ടാമത്തേതില്‍ നിന്ന് ഒരു സെന്റ് പോലും തനിക്ക് കിട്ടിയില്ല. അച്ഛന്റെ മുഴുവന്‍ സ്വത്തും ഗണേഷും ബിന്ദുവും കൂടി വിഭജിച്ചെടുത്തു’ ഉഷ ആരോപിച്ചു. എന്നാല്‍ അച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പ്പത്രം തയാറാക്കിയതെന്ന വാദവുമായി ബിന്ദു ബാലകൃഷ്ണനും രംഗത്തെ ത്തി.
ആര്‍.ബാലകൃഷ്ണപിളള 2017-ലാണ് തന്റെ കാലശേഷം സ്വത്ത് വീതം വയ്‌ക്കേണ്ടതിനെ പറ്റി വിശ ദമാക്കുന്ന ആദ്യ വില്‍പ്പത്രം തയ്യാറാക്കിയത്. അടച്ച വില്ലായി കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫി സില്‍ രജിസ്റ്റര്‍ ചെയ്ത ഈ വില്‍പത്രത്തില്‍ മകന്‍ ഗണേഷ് കുമാറിന് കാര്യമായ സ്വത്തൊന്നും ഉ ണ്ടായിരുന്നില്ലെന്ന് മൂത്തമകള്‍ ഉഷ മോഹന്‍ദാസ് പറയുന്നു. വില്‍പത്രം തയ്യാറാക്കാന്‍ പിളളയെ സഹായിച്ച വിശ്വസ്തന്‍ പ്രഭാകരന്‍ നായരെ സ്വാധീനിച്ച് വില്‍പത്ര വിവരങ്ങള്‍ ഗണേഷ് മനസ്സി ലാക്കിയെന്നും തുടര്‍ന്ന് ഇളയ സഹോദരിയുമായി ചേര്‍ന്ന് പിളളയെ സമ്മര്‍ദ്ദത്തിലാക്കി ഈ വില്‍ പത്രം റദ്ദാക്കുകയായിരുന്നുമെന്നാണ് ഉഷയുടെ വാദം. പിന്നീട് 2020-ല്‍ പിളള തയ്യാറാക്കിയ വില്‍ പത്രത്തില്‍ തനിക്ക് സ്വത്തൊന്നും ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വില്‍പത്രത്തില്‍ കൃത്രിമം നടന്നിട്ടുണ്ടാകാമെന്ന ആരോപണം കൂടി ഉഷ ഉയര്‍ത്തുന്നത്.
തനിക്ക് തന്നെന്ന് പറയുന്നത് അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് മാത്രമാണ്. ഇത് അന്യായമാണ് നിയ മപരമായി നേരിടും. അച്ഛന്‍ രണ്ടാമത് തയറാ ക്കിയ വില്‍പത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും ഉഷ ആരോപിക്കുന്നു. കോടികണക്കിനുള്ള സ്വത്തില്‍ നിന്ന് തനിക്ക് 5 സെന്റുപോലും ലഭിച്ചിട്ടില്ല. ആവശ്യമായ തെളിവ് തന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.