കൊവിഡ് കാലത്ത് സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ തീരുമാനിച്ച് സർക്കാർ. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും സൈബർ സുരക്ഷാ വിദഗ്ധരും രണ്ടു മാധ്യമങ്ങളിൽനിന്നുള്ള എഡിറ്റർമാരും അടങ്ങുന്നതാണ് ഫാക്ട് ചെക് ഗവേണിങ് കൗൺസിൽ.
വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുകയാണ് ഫാക്ട് ചെക് ഡിവിഷന്റെ ചുമതല. ഗുരുതരമായി ബാധിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും സൈബർ ഡോമിനെ അറിയിക്കും. ഡിവിഷന്റെ കണ്ടെത്തലുകൾ വെബ്സൈറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രസിദ്ധീകരിക്കും. സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെ വ്യാജ വാർത്തകളും, തെറ്റായ പ്രചാരണങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.