സൗദിയിലെ ബിഷയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാ യത്.മരിച്ചവര്‍ മലയാളികളാ ണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.കോഴിക്കോട് ബേപ്പൂര്‍ പാണ്ടിക ശാലകണ്ടി മുഹമ്മദ് ജാബി ര്‍(48),ഭാര്യ ഷബ്ന(36),മക്കളായ സൈബ(ഏഴ്),സഹ (അ ഞ്ച്),ലുത്ഫി എന്നിവരാണ് മരിച്ചത്
സൗദി/കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(48),ഭാര്യ ഷബ്ന(36),മക്കളായ സൈബ(ഏഴ്),സഹ (അഞ്ച്),ലുത്ഫി എന്നിവരാണ് മരിച്ചത്.സൗദിയിലെ ബിഷയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാ യത്.മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാ തത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കിഴക്കന്‍ പ്രവിശ്യയിലെ ജു ബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീ വനക്കാരനായ ജാബിര്‍ കമ്പനിയുടെ ജിസാന്‍ ശാഖയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. അ ഞ്ച് പേരും അപകട സ്ഥ ലത്ത് തന്നെ മരിച്ചു.ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ജി സാനിലേക്ക് പോയത്.വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനു ഗമിക്കുകയാ യിരുന്നു കുടുംബം.
സാധനങ്ങളുമായി വാഹനം ജിസാനിലെത്തിയെങ്കിലും കുടുംബം എത്തിയിരുന്നില്ല.തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ നിന്നും 198 കിലോ മീറ്റര്‍ അകലെ വെച്ച് വാഹനാപകടത്തില്‍ മരിച്ചതായി അറിഞ്ഞത്.അല്‍- റെയ്ന്‍ ആശുപത്ര യിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.




















