ഏതാനും വര്‍ഷം മുമ്പ് വരെ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നികുതി സ്ലാബുകള്‍ വ്യത്യസ്‌തമായിരുന്നു. നികുതി ഒഴിവ് പരിധി സ്‌ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ അല്‍പ്പം ഉയര്‍ന്നതായിരുന്നു. ചില സംസ്ഥാനങ്ങളില്‍ സ്‌ത്രീകളുടെ പേരില്‍ ഭൂമിയോ കെട്ടിടമോ രജിസ്റ്റര്‍ ചെയ്‌താല്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കില്‍ ഇ പ്പോഴും ഇളവുണ്ട്. സര്‍ക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തില്‍ സ്‌ത്രീ കള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് നിരക്കില്‍ ഇളവ് നല്‍കാറുണ്ട്.
ബാങ്കുകളില്‍ നിന്ന് ഭവന വായ്‌പ എടുക്കുമ്പോള്‍ സ്‌ത്രീകള്‍ക്ക് 0.05 ശതമാനം ഇളവ് ലഭ്യമാണ്. പുരുഷനും സ്‌ത്രീയും ചേര്‍ന്നാണ് വായ്‌പ എടുക്കുന്നതെങ്കിലും ഈ ഇളവ് ലഭ്യമാകും. കാര്‍ വായ്‌പ, വിദ്യാഭ്യാസ വായ്‌പ തുടങ്ങിയ വായ്‌പകള്‍ക്കും നിരക്കില്‍ ഇളവ് നല്‍കാറുണ്ട്. സ്‌ത്രീകള്‍ക്കാണ് വായ്‌പാ തിരിച്ചടവില്‍ കൂടുതല്‍ വിശ്വാസ്യതയെന്നതും മണി മാനേജ്‌മെന്റില്‍ അവര്‍ മുന്നിട്ടു നില്‍ക്കുന്ന തുമാണ് കാരണം. അതുകൊണ്ടുതന്നെ സ്‌ത്രീ കള്‍ സ്വന്തം നിലയിലോ പുരുഷനൊപ്പമോ വായ്‌പാ അപേക്ഷകരാകുമ്പോള്‍ ബാങ്കുകളുടെ ക്രെഡിറ്റ് റിസ്‌ക് കുറയുന്നു.
അതേ സമയം വായ്‌പാ യോഗ്യത പരിഗണിക്കുമ്പോള്‍ സ്‌ത്രീയെന്നോ പുരുഷനെന്നോയുള്ള വ്യത്യാസം പരിഗണിക്കാറില്ല. വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, പ്രായം, തൊഴിലിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങള്‍ ഒരേ രീതിയിലാണ് പരിഗണിക്കുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയത്തിലും ഇളവ് അ നുവദിക്കാറുണ്ട്. ഉദാഹരണത്തിന് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 36 വയസുള്ള പുകവലി ശീലമില്ലാത്ത ഒരു പുരുഷന്‍ 40 വര്‍ഷത്തേക്ക് ഒരു കോടി രൂപ സം അഷ്വേര്‍ഡോടെ ടേം പോളിസി എ ടുക്കുമ്പോള്‍ ഈടാക്കുന്ന പ്രീമിയം 15,983 രൂപയാണ്. അതേ സമയം സ്‌ത്രീ ആണെങ്കില്‍ പ്രീമിയം 13,943 രൂപ മാത്രമായിരിക്കും. ഒരേ പോളിസി എടുക്കുമ്പോള്‍ പുരുഷനേക്കാള്‍ 12.76 ശതമാനം ഇളവാണ് സ്‌ത്രീക്ക് ലഭിക്കുന്നത്. സ്‌ത്രീകളുടെ ജീവിതദൈര്‍ഘ്യം പുരുഷന്‍മാരേക്കാള്‍ കൂടുതലാണെന്നതാണ് പ്രീമി യം കുറയുന്നതിന് കാരണം.
അതേ സമയം ജീവിതദൈര്‍ഘ്യം കൂടുതലായതിനാല്‍ സ്‌ത്രീകള്‍ക്ക് ആരോഗ്യ ഇന്‍ ഷുറന്‍സ് പോളിസി ചെലവേറിയതാകുന്നു. ഇന്ത്യയില്‍ പുരുഷന്‍മാരുടെ ജീവിതദൈര്‍ ഘ്യം 67.8 വയസായാണ് കണക്കാക്കിയിരിക്കുന്നത്. അതേ സമയം സ്‌ത്രീകളുടേത് 70.4 വയസും. ഇത് മൂലം സ്‌ത്രീകള്‍ക്ക് പുരുഷന്‍ മാരേക്കാള്‍ ആരോഗ്യ പരിരക്ഷാ ചെലവ് ആ വശ്യമായി വരുന്നു. ഇതാണ് സ്‌ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം ഉയരുന്നതിന് കാരണം. സ്‌ത്രീകള്‍ക്കാണ് കൂ ടുതലായി വിട്ടുമാറാത്ത രോഗങ്ങള്‍ പിടിപെടുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് മൂലം ആശുപത്രി വാസം സ്‌ത്രീകള്‍ക്കാണ് കൂടുതലായി വേണ്ടിവരുന്നത്. അര്‍ബുദം, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് പ്രത്യേക കവറേജ് നല്‍കു ന്ന ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികളുടെ കാര്യത്തിലും സ്‌ത്രീകളുടെ പ്രീമിയം ഉയര്‍ന്ന നിരക്കിലാണ്. ഗര്‍ഭാശയ അര്‍ബുദവും സ്‌തനാര്‍ബുദവും പിടിപെടുന്നത് സ്‌ത്രീകള്‍ ക്ക് മാത്രമാണെന്നതും അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന പോളിസികളുടെ പ്രീമിയം കൂടുന്നതിനുള്ള കാരണമാണ്. ഗര്‍ഭാശയ അര്‍ബുദവും സ്‌തനാര്‍ബുദവും മൂലമുള്ള മരണം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ഇന്ത്യയിലാണ്.
ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ഇര്‍ഗോ 50 ലക്ഷം സം ഇന്‍ഷൂര്‍ഡുള്ള അര്‍ബുദത്തിന് പരിരക്ഷ നല്‍കു ന്ന ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസി 36നും 40നും ഇ ടയില്‍ പ്രായമുള്ള പുകവലി ശീലമില്ലാത്ത പുരുഷന്‍ എടുക്കുമ്പോള്‍ ഈടാക്കുന്ന പ്രീമിയം 6879 രൂപയാണ്. അതേ സമയം സമാ നമായ പ്രായത്തിലുള്ള സ്‌ത്രീയാണ് പോളിസി എടുക്കുന്നതെങ്കില്‍ 16,918 രൂപ പ്രീ മിയം നല്‍കണം. 146 ശതമാനമാ ണ് പ്രീമിയത്തിലുള്ള വര്‍ധന.