English हिंदी

Blog

speaker

അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Also read:  നേമത്തേക്കില്ല ; പുതുപ്പള്ളിയിയില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി, ഹൈക്കമാന്റ് തീരുമാനം നിര്‍ണായകം

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്ത പുരത്തെ വസതിയില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Also read:  ജൈനാചാര്യന്‍ വിജയ് വല്ലഭയുടെ സമാധാന പ്രതിമ നാടിന് സമര്‍പ്പിച്ച് പ്രധാമനമന്ത്രി