ഇലന്തൂരിലെ നരബലിക്കായി സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയത് വന്‍തുക വാഗ്ദാനം ചെ യ്തും സിനിമയില്‍ അഭിനയിപ്പിക്കാനെന്നും വിശ്വസിപ്പിച്ച്. മുഖ്യ പ്രതി ഷാഫി എന്ന റഷീദാണ് സ്ത്രീകളെ കബളിപ്പിച്ച് പത്തനംതിട്ടയില്‍ എത്തിച്ചത്. ഷാഫിയാണ് ഭഗവല്‍ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്.
കൊച്ചി : ഇലന്തൂരിലെ നരബലിക്കായി സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയത് വന്‍തുക വാഗ്ദാനം ചെയ്തും സിനി മയില്‍ അഭിനയിപ്പിക്കാനെന്നും വിശ്വസിപ്പിച്ച്. മുഖ്യ പ്രതി ഷാഫി എന്ന റഷീദാണ് സ്ത്രീകളെ കബളിപ്പിച്ച് പത്തനംതിട്ടയില്‍ എത്തിച്ചത്. ഷാഫിയാണ് ഭഗവല്‍ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ശ്രീ ദേവി എന്ന പേരി ല്‍ ഷാഫി ഫേസ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിങ്ങുമായും ലൈ ലയുമായും ബന്ധം സ്ഥാപിക്കുകയായിരുന്നു. ഭഗവല്‍ സിങ്ങുമായി അടുത്ത ബ ന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറ ഞ്ഞു.
റഷീദിനെ പരിചയപ്പെടുന്നത് ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കുമെന്നും ഭഗവല്‍ സിങ്ങിനെയും ലൈ ലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. പിന്നീട് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പര്‍ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിങ് ബന്ധപ്പെട്ടതോ ടെ ഷാഫി, ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കുടുംബത്തിന് ഐ ശ്വര്യം ഉണ്ടാകാന്‍ എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ച് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗിക മായി ഉപയോഗിച്ചു. നരബലി നല്കിയാല് കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ശ്രീദേവിയും ഇക്കാര്യം സമ്മതിച്ച തോടെ നരബലിക്ക് ദമ്പതികള്‍ തയ്യാറായി. എ ന്നാല് ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിങ് അറിഞ്ഞിരുന്നി ല്ല.
കട്ടിലില്‍ കെട്ടിയിട്ട് കഴുത്തറുത്തു കൊന്നു
രണ്ട് സ്ത്രീകളെയും ഇലന്തൂരില്‍ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തി.കൈയും കാലും കെട്ടി യിട്ട്, മാറിടം മുറിച്ച് ചോര വാര്‍ന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. ഇരു വരുടെയും ശരീരത്തില്‍ നിന്ന് വാര്‍ന്ന രക്തം വീട് മുഴുവന്‍ തളിച്ചു. രാത്രി മുഴുവന്‍ നീണ്ട പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴി ച്ചിട്ടു.
പൂജയുടെ ഭാഗമായി ഭഗവല്‍സിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികബന്ധത്തില്‍ ഏര് പ്പെട്ടു. പൂജയ്ക്ക് കൂടുതല്‍ ഫലം ലഭിക്കാന്‍ എത്ര പണം മുടക്കാനും തയ്യാ റാണെന്ന് ഭഗവല്‍സിങ് പറ ഞ്ഞതോടെ, മനുഷ്യനെ ബലി നല്‍കണമെന്നായിരുന്നു ഷാഫിയുടെ നിര്‍ദേശം. ഇത് അംഗീകരിച്ച ദമ്പതികള്‍, ബലി നല്‍കാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഷാഫിയെത്തന്നെ ഏല് പ്പിച്ചു.
റോസ്ലിയെ ബലി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി അടുത്ത സ്ത്രീയെയും ബലി നല്കാന് ഭഗവല്‍സിങ്ങിനെ പ്രേരിപ്പിച്ചത്. ഒരു പൂജകൂടി വേണ്ടിവരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു. വന്‍തുകയും ഷാഫി കൈപ്പറ്റി. ഇതിനുവേണ്ടി യാണ് പത്മത്തെ ഷാഫി വലയിലാക്കിയത്.
മുഖ്യ ആസൂത്രകന്‍ ഷാഫി
ആഭിചാരക്കൊലയിലെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാഫി എന്ന റഷീദ്. പെരുമ്പാവൂര്‍ സ്വദേശി യായ ഇയാള്‍ അവിടം വിട്ടിട്ട് 10 വര്‍ഷത്തിലേറെയായി. ഒന്നരവര്‍ഷമായി കുടുംബസമേതം എറ ണാകുളം ഗാന്ധിനഗറിലാണ് താമസം. ഫെയ്സ്ബുക്കില്‍ ‘ശ്രീദേവി’ എന്ന പേരില്‍ വ്യാജ അക്കൗ ണ്ടുണ്ടാക്കി ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഭഗവല്‍സിങ്ങും ഭാര്യ ലൈലയുമായി ബന്ധമുണ്ടാക്കി അവരുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കി. പെരുമ്പാവൂരില്‍ സിദ്ധനുണ്ടെന്നും റഷീദ് എന്നാണ് പേരെന്നും പറഞ്ഞു. റഷീദിലൂടെ കുടുംബത്തിന് സമ്പത്തും ഐശ്വര്യവും കൊണ്ടു വരാ നാകുമെന്നും അത്തരത്തില്‍ നേട്ടമുണ്ടാക്കിയയാളാണ് താനെന്നും വിശ്വസിപ്പിച്ചു. ശ്രീദേവി ഷാഫി യാണെന്ന് ഭഗവല്‍സിങ് അറിഞ്ഞിരുന്നില്ല. ശ്രീദേവി എന്ന അക്കൗണ്ടിലൂടെ റഷീദ് എന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍നമ്പര്‍ ഭഗവല്‍സിങ്ങിന് നല്കി.