പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണതായ പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തി.പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(17)യാണ് മരിച്ചത്
കൊല്ലം: പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പെട്ട് കാണതായ പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെ ത്തി. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ(17)യാണ് മരിച്ചത്. കുറ്റിമൂ ട്ടില്‍ വച്ചാണ് പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടത്. ഇവിടെ രണ്ട് കിലോമീറ്റര്‍ അപ്പുറത്താ ണ് മ്യതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് മ്യതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. സഹപാഠി അനുഗ്രഹ യുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദ രന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവും ഒന്നിച്ചാണ് ഇവര്‍ കല്ലടയാറ്റി ന്റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ കൂട്ടത്തിലൊ രാള്‍ ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ആറ്റില്‍ വീണത്. ഉച്ചഭക്ഷണ ത്തിനു ശേഷം വീടിന് സമീപത്തുള്ള പുഴ ക്കരയില്‍ എത്തുകയായിരുന്നു.
ആഴം കൂടിയ ഭാഗത്താണ് ഇവര്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രണ്ടു പേരെ രക്ഷ പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെ ന്നും ഇതാണ് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചത് എന്നും നാട്ടുകാര്‍ പറയുന്നു. പത്തനാപുരം മൗ ണ്ട്താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അപര്‍ണ.