മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് 498 പോയിന്റ് ഉയര്‍ന്ന് 35,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. 35,467.23 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് 35414.45ലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റി 127.95 പോയിന്റ് ഉയര്‍ന്ന് 10,430 ല്‍ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,447.05 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
സൂചിക ശക്തമായി ഉയര്‍ന്നെങ്കിലും 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 23 ഓഹരികളും നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ബാങ്കിങ്-ധനകാര്യ ഓഹരികളാണ് ഇന്ന് കുതിപ്പിന് ശക്തി പകര്‍ന്നത്. ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിന്‍സെര്‍വ്, യുപിഎല്‍, ഐടിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ആക്‌സിസ് ബാങ്ക് 6 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
നിഫ്‌റ്റി ബാങ്ക് സൂചിക 2.83 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, ഫെഡറല്‍ ബാങ്ക് എന്നിവ നാല് ശതമാനത്തിനു മുകളില്‍ നേട്ടമാണ് ഉണ്ടാക്കിയത്. അതേ സമയം ഫാര്‍മ ഓഹരികളുടെ പ്രകടനം ദുര്‍ബലമായിരുന്നു. അര്‍ബിന്ദോ ഫാര്‍മ ഒഴികെ എല്ലാ ഫാര്‍മ ഓഹരികളും ഇന്ന് നഷ്‌ടത്തിലായിരുന്നു.
എന്‍ടിപിസി, നെസ്ലേ ഇന്ത്യ, എല്‍&ടി, ശ്രീ സിമന്റ്‌സ്, സിപ്ല എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.