സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
സെക്രട്ടേറിയറ്റിലെ തീപിടുത്തതിലൂടെ തെളിവ് നശിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍, മുന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖ് എന്നിവരിലേക്ക് അന്വേഷണം നീളുന്നതിനിടെ ആണ് തീപിടുത്തമുണ്ടായത്. തീപിടുത്ത സമയത്ത് സെക്ഷനില്‍ ആരും ഉണ്ടായില്ല എന്നത് ദുരുഹമാണെന്നും പ്രേമചന്ദ്രന്‍ പറയുന്നു.
കെ.ടി.ജലീലിനെ ന്യായികരിക്കാന്‍ ഉള്ള വിടുപണി മാത്രമാണ് നിയമസഭ യിലെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ചെയ്തത്. സ്വര്‍ണക്കടത്ത് വിവാദത്തില്‍ സിപിഐ പോലും മുഖ്യമന്ത്രിയെ ന്യായികരിക്കാന്‍ രംഗത്തു എത്തിയില്ല. സംസ്ഥാന പാര്‍ട്ടിയുടെ ചിലവില്‍ കഴിയുന്ന സിപിഎം കേന്ദ്ര നേതൃത്വവും ഈ സാഹചര്യത്തില്‍ നിസ്സഹായരാണെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.