ബോളിവുഡ് നടനായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും.സുശാന്ത് സിംഗ് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചാകും സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് പോലീസ് നോട്ടീസ് അയച്ചു.
ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നെങ്കി
സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജന പക്ഷപാതവും ഗൂഢസംഘങ്ങളും കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.താരത്തിന്റെ ബന്ധുക്കളും അടക്കം 28 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.
മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് തൂങ്ങി മരിച്ച നിലയിൽ സുശാന്ത് സിംഗ് നെ കണ്ടെത്തിയത്