Web desk
‘ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61-ാം പിറന്നാള്‍. ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ക്ക് പുതിയ ചിത്രം കാവലിന്‍റെ ടീസര്‍ പുറത്തിറങ്ങി.
തമ്പാന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടങ്ങളിലായി രണ്ടു ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ഗുഡ്വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് വേണ്ടി ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ഡൗണ്‍ എത്തിയത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി താരം എത്തുന്ന 250-ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ ഇന്ന് പുറത്തിറക്കി. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുണ്ട്.