English हिंदी

Blog

WhatsApp Image 2021-03-07 at 5.05.08 PM

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ഇത് രണ്ടാം തവണയാണ് തന്നെ ആദ്യം പരിഗണിച്ച ശേഷം ഒഴിവാക്കുന്നത്.  ഇനി ഒരു സീറ്റും മത്സരിക്കുന്നതിനായി താന്‍ ചോദിക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

Also read:  ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരന്‍ ; നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി

ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലതികാ സുഭാഷിനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Also read:  തെരഞ്ഞെടുപ്പ് ആദ്യഘട്ടം: പോളിങ് 72.73 ശതമാനം, കൂടുതല്‍ ആലപ്പുഴയില്‍

ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ ജില്ലയില്‍ സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതികരണം.