സി.പി.എമ്മിനെ ഇനി എം.എ. ബേബി നയിക്കും ; രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിലെ പോരാളി

തിരുവനന്തപുരം : സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ഒരാൾ ആദ്യമായാണ് പാർട്ടി ജനറല്‍ സെക്രട്ടറിസഥാനത്തേക്കു എത്തുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്. ശനിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പി.ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം ഈ തീരുമാനം അംഗീകരിച്ചു. തുടര്‍ന്ന് പുതിയ 18 അംഗ പി.ബിയും 84 അംഗ കേന്ദ്രകമ്മിറ്റിയേയും തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന് ഔദ്യോഗികമായി ബേബിയെ തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പദവി വഹിച്ച നേതാക്കളുടെ നിരയിലെ മൂന്നാമത്തെ വ്യക്തിയാണ് എം എ ബേബി. ആ മൂവരിൽ ആദ്യം ജനറൽ സെക്രട്ടറിയായ പ്രകാശ്‌ കാരാട്ടിൽ നിന്നാണ്‌ ബേബി എസ്‌എഫ്‌ഐ പ്രസിഡണ്ട്‌ പദം ഏറ്റെടുക്കുന്നത്‌. 1979 ൽ പട്‌ന സമ്മേളനത്തിൽ ആയിരുന്നു ഇത്. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.

Also read:  സ്വാശ്രയ നഴ്സിംഗ് സ്കൂൾ പ്രവേശനം; സംവരണവും മെറിറ്റും അട്ടിമറിച്ചു, മാർക്ക് കുറഞ്ഞ കുട്ടികൾക്ക് അഡ്മിഷൻ

1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു അന്ന് 32വയസാരുന്നു.രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് കമ്മിറ്റി അധ്യക്ഷനുമായി. സബോർഡിനേറ്റ് കമ്മിറ്റിയിൽ ആയിരിക്കെ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു.

Also read:  തണുപ്പാണ്, ഹീറ്ററുകളുടെ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്.

ക്യൂബൻ ഐകദാർഢ്യ സമിതിയുടെ ആദ്യ കൺവീനറും ലോക സമാധാനത്തിനായി രൂപീകരിച്ച അഖിലേന്ത്യാ സമാധാന ഐക്യദാഢ്യ സമിതിയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.കേന്ദ്രകമ്മിറ്റി തീരുമാന പ്രകാരം സംഘടനാ പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് പ്രധാനപ്പെട്ട ഉപദേശക സമിതിയുടെ ചുമതല നിർവ്വഹിച്ചിരുന്നു. വിദേശകാര്യ വിഭാഗത്തിന്റെ ചുമതലയും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി കേന്ദ്രമാക്കി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, ലീല ഓംചേരി എന്നിവർക്കൊപ്പം രൂപവത്കരിച്ച ‘സ്വരലയ രാജ്യാന്തര പ്രശസ്തി നേടിയ കലാസ്വാദക കൂട്ടായ്മയായി വളർത്തി.
2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ (2006-11) വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെയാണ് കലാമണ്ഡലം കൽപിത സർവകലാശാലയായി അംഗീകാരം നേടുന്നത്. കൊച്ചി മുസിരിസ് ബിനാലെക്ക് തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമനിർമാണത്തിലൂടെ സ്ഥാപിച്ചു. 2013ൽ സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് അഭിനവ് രംഗമണ്ഡൽ ഏർപ്പെടുത്തിയ പ്രഥമ അർജുൻ സിങ് അവാർഡിന് അർഹനായി. 2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത്.

എന്റെ എസ്എഫ്ഐ കാലം, വരൂ ഈ ചോര കാണൂ: ബുഷിനെതിരെ കലാകാരന്മാര്‍ (ഷിബു മുഹമ്മദുമായി ചേര്‍ന്ന് എഴുതിയത്), എംജിഎസ് തുറന്നുകാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം, ക്രിസ്തു മാര്‍ക്സ് ശ്രീനാരായണഗുരു (ബാബു ജോണുമായി ചേര്‍ന്ന് എഡിറ്റ് ചെയ്തു), നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റര്‍), ഡോ. വേലുക്കുട്ടി അരയന്‍ (എഡിറ്റര്‍), ഒഎന്‍വി സ്‌നേഹാക്ഷരങ്ങളിലെ ഉപ്പ്, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്ത, യുവജന പ്രസ്ഥാന ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Also read:  ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്രമേള അവസാന ഘട്ടത്തിലേക്ക്

രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിൽ മുഴുവൻ സമയ പോരാളിയായിരിക്കെ തന്നെ കലാസാംസ്കാരിക മേഖലകളിലും ബൗദ്ധിക സംവേദന രംഗങ്ങളിലും സഹൃദയത്വത്തോടെ ചേർന്നു നിൽക്കുന്ന വ്യക്തിത്വമാണ് എം എ ബേബി. ബിരുദ പഠന കാലത്ത് തന്നെ തന്റെ രാഷ്ട്രീയ തിരിച്ചറിവുകൾക്കൊപ്പം വിദ്യാർഥി പ്രസ്ഥാനത്തിൽ എത്തി. മർദ്ദനവും അറസ്റ്റും ജയിൽ വാസവും ഉൾപ്പെടെ പൊലീസ് നടപടികൾക്ക് വിധേയമായപ്പോഴും പോരാട്ട പാതയിൽ തളരാതെ നയിച്ചു.
പരന്ന വായനയും ഏത് സംവാദങ്ങളിലും ചെന്ന് ചേരുന്ന വൈജ്ഞാനിക ദാഹവും ജനങ്ങൾക്കിടയിലെ പ്രവർത്തന പരിചയവും ചിന്തകളെയും രാഷ്ട്രീയ ജീവിതത്തെയും തെളിയിച്ചെടുത്തു. വിദ്യാർഥി പ്രസ്ഥാനത്തോടും യുവജന പ്രസ്ഥാനത്തോടും ചേർന്ന് നിന്നപ്പോൾ യുവത്വത്തിന്റെ ചാലക ശക്തിയായി നേതൃനിരയിലെ ആവേശമായി ഉയർന്നു നിന്നു. ആശയ സംവാദങ്ങളിലും സമരപോരാട്ട വേദികളിലും ഒരേസമയം പുതുയുവതയുടെ മുന്നേറ്റത്തിന്റെ അടയാളമായി. ബഹുമുഖ വ്യക്തിത്വത്തോടെ രാജ്യസഭയിലും, മന്ത്രിയും എംഎൽഎയും ആയിരിക്കെ കേരള നിയമസഭയിലും വേറിട്ട സ്വീകാര്യത നേടി.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES