സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസി ല്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് താലിബാന്‍ വിലക്കി.പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താ ലിബാന്‍ അധികൃതരാണ് ഫത്വ ഇറക്കിയത്. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യ ഫത്വ ഇറക്കി താലിബാന്‍. സ ര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഒന്നിച്ചി രുന്ന് പഠിക്കുന്നത് താലിബാന്‍ വിലക്കി.പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെ താലിബാന്‍ അധി കൃതരാണ് ഫത്വ ഇറക്കിയത്. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
സര്‍വകലാശാല അധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ മൂന്ന് മണിക്കൂറോളം ചര്‍ച്ച നട ത്തിയതിന് ശേഷമാണ് ഫത്വ പുറപ്പെടുവിച്ചത്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ലെ ന്ന നിലപാടാണ് താലിബാന്.
‘സമൂഹത്തിലെ എല്ലാ തിന്മകളുടെയും അടിസ്ഥാനം ഈ സമ്പ്രദായമായതിനാല്‍ ഒരുമിച്ചി രുന്നു ള്ള വിദ്യാഭ്യാസം അവസാനിപ്പിക്കണം’-ഹെറാ ത് പ്രവിശ്യയില്‍ നടന്ന യോഗത്തില്‍ താലിബാനെ പ്രതിനിധീകരിച്ച അവരുടെ ഉന്നത വിദ്യാഭ്യാസ മേധാവി മുല്ല ഫരീദ് പറഞ്ഞു. അതേ സമയം പുരു ഷ വിദ്യാര്‍ഥികള്‍ക്ക് വനിതാ അധ്യാപകരും തിരിച്ചും ക്ലാസെടുക്കുന്നതിന് തടസമില്ല. അഫ്ഗാനി സ്ഥാനില്‍ നിലവില്‍ ആണ്‍കുട്ടികുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന വിദ്യാഭ്യസ സംവി ധാനവും വെവേറെ ക്ലാസുകളില്‍ പഠിക്കുന്ന സംവിധാനവുമുണ്ട്. എന്നാല്‍ രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.
സര്‍ക്കാര്‍ സര്‍വകലാശലകളില്‍ വെവ്വേറെ ക്ലാസുകള്‍ സൃഷ്ടിക്കാനാകും അതേ സമയം സ്വകാര്യ സര്‍കലാശലകളില്‍ വിദ്യാര്‍ഥിനികള്‍ എണ്ണ ത്തില്‍ കുറവായതിനാല്‍ പ്രത്യേക ക്ലാസ് ഒരുക്കുക പ്രായോഗികമല്ലെന്ന് ഹെറാത് പ്രവിശ്യയിലെ അധ്യാപകര്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാമെന്നും അധ്യാപകര്‍ കൂട്ടി ച്ചേര്‍ത്തു.