അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവിസ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി
ന്യൂഡല്‍ഹി : അസമിലെ പൗരത്വ നിയമവിരുദ്ധപ്രക്ഷോഭത്തിന്റെ മുന്‍നിരപോരാളിയും ആക്ടിവി സ്റ്റും എംഎല്‍എയുമായ അഖില്‍ ഗൊഗോയി ഒന്നരവര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. രാ ജ്യദ്രോഹ കേസ് അടക്കം ചുമത്തപ്പെട്ട മുഴുവന്‍ കേസുകളിലും കുറ്റവിമുക്തനായാണ് അദ്ദേഹം ജ യില്‍ മോചിതനായത്. പ്രത്യേക എന്‍ഐഎ കോടതി കേസുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി.
സത്യം ജയിച്ചു, എന്നെ തടവില്‍ തന്നെ ഇടാനുള്ള ഒരു ശ്രമവും നടന്നില്ല- ജയില്‍ മോചിതനായ ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മരിച്ച 17 കാരനായ സാം സ്റ്റാഫോര്‍ഡിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്ന് ഗൊ ഗോയ് പറഞ്ഞു. 2020 ഡിസംബര്‍ 12ന് ജോര്‍ഹട്ടില്‍വെച്ചാണ് ഗൊഗോയിയെ ആദ്യം അറസ്റ്റ് ചെ യ്തത്. തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറി. മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ആണെന്നാരോപിച്ച് യു.എപിഎ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
യുഎപിഎ കരിനിയമത്തിനെതിരായ പോരാട്ടത്തിനാണ് ഇനി പ്രഥമ പരിഗണനയെന്ന് ജയിലിന് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ചരിത്രപരമായ വിജയ ദിവസമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോയിക്കൊ ണ്ടിരിക്കുന്നത്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിലും നയങ്ങളിലുമൊന്നും ജനാധിപത്യമില്ല. എങ്കിലും ഈ വിധി ജുഡീഷ്യറിയെക്കുറിച്ച് ഞങ്ങളില്‍ വിശ്വാസമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു എപിഎ കരിനിയമമാണ്. അതിനെ നമ്മള്‍ തള്ളിക്കളയണം. ഞാന്‍ അതിനെതിരെ പോരാടുക ത ന്നെ ചെയ്യും. യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ടവര്‍ക്കായി പ്രസ്ഥാനം ആരംഭിക്കും. സോഷ്യല്‍ മീഡിയയിലോ, വാര്‍ത്താ മാധ്യ മങ്ങളിലോ, മറ്റു പൊതുഇടങ്ങളിലോ എന്തെങ്കിലും പറഞ്ഞാല്‍ അ റസ്റ്റു ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്ക് ആരോപിച്ചാണ് ഗൊഗോയിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത്. ഇതില്‍ ആദ്യ കേസില്‍ ജൂണ്‍ 22ന് കുറ്റവിമുക്തനാക്കിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ചുള്ള രണ്ടാമത്തെ കേസില്‍ നിന്നും എന്‍ഐഎ പ്രത്യേക ജഡ്ജ് ഗൊഗോയിയെയും ധൈര്‍ജ്യ കോന്‍വര്‍, മനാസ് കോന്‍വര്‍, ബിട്ടു സോനോവാല്‍ എന്നീ അനുയായികളെയും കുറ്റ മുക്തരാക്കി.