Web Desk
സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവരയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇ-മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ-മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമാണ്. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പിനി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കമ്പിനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്ബോഴാണ് നിരോധനമുള്ള ബഹുരാഷ്ട്രാ കമ്പിനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍ പറത്തിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.