ആരും അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലത്ത് കൂട്ടംകൂടാനോ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെതന്നെ തീരുമാനിച്ചതാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും കര്‍ശന നിയന്ത്രണം തുടരും. ആരും അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലത്ത് കൂട്ടംകൂടാനോ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു വി ധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും നേരത്തെതന്നെ തീരുമാനിച്ചതാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്ക ണമെന്നാ ണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെങ്ങും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആളുകള്‍ തടിച്ചു കൂടരുത്. നിശ്ചിത ആളുകളെയല്ലാതെ മറ്റാരെയും അനു വദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്. ഫലപ്രഖ്യാപനം വരുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതില്‍ പ്രകടി പ്പിക്കാന്‍ തോന്നും. എന്നാല്‍ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകട നത്തില്‍ നിന്ന് മാറിനില്‍ക്കണം. ജയിച്ചുകഴിഞ്ഞാല്‍ നന്ദി പ്രകടിപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പോകു ന്ന പതിവുണ്ട്. ഇത്തവണ അതും ഒഴിവാക്കണം. സ്ഥാനാര്‍ഥിയെ കാണുമ്പോള്‍ ആളുകള്‍ കൂടാ നുള്ള സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ അത്തരം കാര്യങ്ങള്‍ ഭംഗിയായി നടത്താം.
നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താന്‍ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതില്‍ നിന്ന് മാറിനില്‍ക്കണം. കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നതും സഹകരിക്കുന്ന തുമാണ് ഈ സാഹചര്യത്തിലെ നന്ദിപ്രകടനം. കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടല്‍ മാധ്യമങ്ങള്‍ കഴി വതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.