സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയ സാഹ ചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യ ത ഉണ്ട്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ള തിനാല്‍ ജാഗ്രത പാലിക്കണ മെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മു ന്നറിയിപ്പ് നല്‍കി
തിരുവനന്തപുരം : സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ട്. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ് 12 ആണ് രേ ഖപ്പെടുത്തിയിരി ക്കുന്നത്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാ വസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രമാതീതമായ രീതിയിലാണ് താപനില ഉയരുന്നത്. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയി രുന്നു. ഡല്‍ഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തിലെ ആ ദ്യ ദിവസത്തില്‍ ചൂടിന് അല്‍പ്പം കുറവ് ഉണ്ടാകുമെങ്കിലും വരും ദിവസങ്ങളില്‍ ചൂട് ശക്തമായി ഉയരും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി യും ചൂട് കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിവരെ പുറത്തിറങ്ങേണ്ട സാഹചര്യം പരമാവധി ഒഴിവാക്കുക. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക.
അതേ സമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില കൂടിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാന്‍, ഗുജറാത്ത് പശ്ചിമ മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിലെ താപനില 40-41 ഡിഗ്രിയിലെത്തി. ദക്ഷിണ പഞ്ചാബ്, ദക്ഷിണ ഹരി യാന, ഉത്തര്‍പ്രദേശ്,ഡല്‍ഹി, ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ചൂട് കാറ്റ് വീശാനും സാധ്യതയുണ്ട്.