തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കി ലെടുത്താണ് മാറ്റം.15ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്
തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുട ങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. നാ ഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് മാറ്റം.15ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനി ച്ചിരുന്നത്.
വിദ്യാര്‍ത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് വേ ഗത്തില്‍ പുനരാരംഭിക്കുന്നത്.3,5,8 ക്ലാ സ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേ നടക്കുന്നത്.ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാ ണ് സര്‍വെ.
എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുറന്നിരുന്നു.അതേസമയം,ഒമ്പത്,പ്ലസ് വണ്‍ ക്ലാസുകള്‍ 15 നാകും പുനരാരംഭിക്കുക. ഒരു ബെഞ്ചില്‍ രണ്ടു കുട്ടി കള്‍ എന്നതടക്കമുള്ള നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെ എട്ടാം ക്ലാസ്സുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് ധാര ണയായിട്ടുള്ളത്.