ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മകന് ഷാറൂഖ് മാര്‍ച്ച് 31നാണ് വീട്ടില്‍ നിന്നും പോയതെന്നാണ് പിതാവ് ഫക്രുദ്ദീന്‍ പൊ ലീസിനോട് പറഞ്ഞത്
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവ്, സഹോദര ന്മാര്‍ തുടങ്ങിയവരെ ഡല്‍ഹി സ്പെഷല്‍ ബ്രാഞ്ചും കേരള പൊലീ സിലെ പ്രത്യേക സംഘവും ചോദ്യം ചെ യ്യുന്നു. ഷാറൂഖിന്റെ വസതിക്ക് മുന്നിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മകന് ഷാ റൂഖ് മാര്‍ച്ച് 31നാണ് വീട്ടില്‍ നിന്നും പോയതെന്നാണ് പിതാവ് ഫക്രുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്.
ബൈക്കിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഷാറൂഖ് ബൈക്കില്‍ പോയ പ്പോള്‍ ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ, പിന്നീട് ആരെങ്കിലും ഇ യാളുടെ വീട്ടിലേക്ക് വന്നിരുന്നോ തുട ങ്ങിയ കാര്യങ്ങളും ഡല്‍ഹി പൊലീസ് പരിശോധിക്കുന്നുണ്ട്. മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസി ല്‍ പരാതി നല്‍കുന്നത് ഈ മാസം രണ്ടിനാണെന്നും ഫക്രുദ്ദീന്‍ പറഞ്ഞു.
ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. അതേസമയം പിടിയിലായ പ്രതിയെ മഹാരാഷ്ട്ര എടിഎസ്, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജ രാക്കി ട്രാന്‍സിറ്റ് വാറണ്ട് അട ക്കം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. അതിനുശേഷം കേരളത്തില്‍ നി ന്നുള്ള പ്രത്യേക സംഘത്തിന് പ്രതിയെ കൈമാറുകയും ചെയ്തു.











