ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ : പാര്‍ലമെന്റ് വളഞ്ഞ് ജനങ്ങള്‍ ; പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം

Sri Lanka declares state of emergency again

ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രജപക്സ രാജ്യം വിട്ടതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊളംബോ : ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി റനില്‍ വി ക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബാ യ രജപക്സ രാജ്യം വിട്ടതിനു പിന്നാലെ യാണ് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതി യില്‍ കനത്ത സൈനിക വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീ ങ്ങുന്നത്. ആയുധധാരികളായ പട്ടാളക്കാര്‍ പ്രതിഷേധക്കാരെ നേരി ടാന്‍ സജ്ജരായി നിലയുറപ്പിച്ചിരിക്കു കയാണ്. ഇന്നു പുലര്‍ച്ചെയാണ് പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിലേക്കു കടന്നത്. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ മാലിദ്വീപില്‍ എത്തിയത്. വ്യോമ സേന ഇതു സ്ഥിരീകരിച്ചു. പ്രസിഡന്റ് രാജ്യം വിട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്.

ഇന്നു രാജി വയ്ക്കുമെന്ന് നേരത്തെ രജപക്സെ അറിയിച്ചിരുന്നു. എന്നാല്‍ രാജിക്കത്ത് കൈമാറാതെയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്നു വ്യക്തമായിട്ടുണ്ട്. രാജിക്കത്തു ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയയുടെ വസതിയിലേക്ക് നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇന്നും അരങ്ങേറുന്നത്. വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതല ഏല്‍ക്കും എ ന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ജനം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തു ന്നത്. ശ്രീലങ്കയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രാജിവച്ചാല്‍ പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റാ യി ചുമതലയേല്‍ക്കും. ഗോതബയയാണ് റെനിലിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നതിനാല്‍ ഇദ്ദേഹത്തെയും പ്രതിഷേധക്കാര്‍ അംഗീകരിക്കുന്നില്ല.

പ്രസിഡന്റ് രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകര്‍ അവിടെ തുടരുകയാണ്. ഇന്നു രാവിലെ യോടെ പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. ഇവിടെ വന്‍തോതിലുള്ള സൈനിക വിന്യാസവും ഉണ്ട്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES