സസ്പെൻഷനിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടേറിഎം.ശിവങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. നാല് മാസം കൂടിയാണ് സസ്പെന്‍ഷന്‍ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടേറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പുനപരിശോധിക്കാനായി സർക്കാർ നിയോഗിച്ചത്. സിവിൽ സർവ്വീസ് ചട്ടത്തിലെ 3 (8) സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന വിശദീകരണം.
Also read: 11-ാംവട്ട ചര്‍ച്ചയും പരാജയം: നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം തുടരാന്‍ കര്‍ഷകര്‍
തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിൻ്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.












