പയോഗിച്ച ശേഷം മണ്ണിലേക്ക് വലിച്ചെറിയുന്ന വെള്ളക്കുപ്പികൾ കൊണ്ടൊരു വെയിറ്റിംഗ് ഷെഡ് ….
ത്രിപ്പൂണിത്തുറയ്ക്ക് അടുത്ത് കിണർ സ്റ്റോപ്പിൽ , ഒരുപറ്റം യുവാക്കളുടെ കരവിരുതിനാൽ രൂപപ്പെട്ടതാണ് ഈ വെയിറ്റിംഗ് ഷെഡ്
പ്ലാസ്റ്റിക് മാലിന്യം കൊണ്ടാരു പ്രകൃതി നശിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പ്ളാസ്റ്റിക് കൊണ്ട് തീർത്ത ഈ മഴമറ ഏറെ ശ്രദ്ധയാകർഷിക്കുന്നു. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മതിലും, കെട്ടിടത്തിന്റെ ചുവരും നിർമ്മിക്കുന്ന മാതൃകകൾ മുൻപ് ഉണ്ടായിട്ടുണ്ട്. കോടിക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ലോകത്ത് ഒരു ദിവസം വലിച്ചെറിയപ്പെടുന്നത്. ഇന്ത്യയിൽ മാത്രം 25, 940 ടൺ പ്ലാസ്റ്റിക് ആണ് 2017-18 കാലഘട്ടത്തിൽ പുറംതള്ളിയിട്ടുള്ളത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് കുറച്ചു ചെറുപ്പക്കാർ കാണിച്ച് തന്നിരിക്കുന്നു അങ്ങിനെ നോക്കുമ്പോൾ ഈ തൃപ്പൂണിത്തുറ മാതൃക ഇന്ത്യ മുഴുവൻ അനുകരിക്കാവുന്നതാണ്. പ്രശംസനീയവും