English हिंदी

Blog

p c george new

മത വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. തൃക്കാക്കര എസിപിയുടെ നേ തൃത്വത്തിലുള്ള പൊലീസ് സംഘമാണ് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരി ശോധന നടത്തിയത്

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പൊലീ സ് സംഘമാണ് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പരിശോധന നടത്തിയത്. എന്നാല്‍ പി സി ജോര്‍ജ് വീട്ടിലില്ലെ ന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് തിരുവനന്തപുരത്താണ് എന്നാണ് അടുത്ത  വൃത്തങ്ങള്‍ പറയുന്നത്.

വെണ്ണല മത വിദ്വേഷ പ്രസംഗ കേസിലാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങള്‍ക്ക് മാത്രം മുന്‍പ് തി രുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയി രുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യ ത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.