ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര ഒന്നാമതെ ത്തിയത്
സൂറിച്ച് : ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ചോപ്ര സ്വര്‍ണം നേടി. 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലായിരുന്നു ചോപ്ര മികച്ച പ്രകടനം പുറത്തെടുത്തത്.
ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയത്.
ഫൗളിലായിരുന്നു താരത്തിന്റെ തുടക്കം. എന്നാല്‍ തന്റെ രണ്ടാം ശ്രമത്തില്‍ സുവര്‍ണ നേട്ടത്തിലേക്ക് താരം ജാവലിന്‍ പായിച്ചു. 88.00 മീറ്റര്‍, 86.11 മീറ്റര്‍, 87.00 മീറ്റര്‍, 83.60 മീറ്റര്‍ ദൂരങ്ങളും പിന്നീടുള്ള നാല് ശ്രമങ്ങളില്‍ താണ്ടി.