എട്ടു ലക്ഷത്തോളം വോട്ടര്‍മാര്‍ 80 കഴിഞ്ഞവരാണ്. ഭിന്നശേശിക്കാരായ വോട്ടര്‍മാര്‍ രണ്ട് ലക്ഷത്തോളം വരും. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിക്കനുസരിച്ച് മാറുമെന്നും മീണ
തിരുവനന്തപുരം: പോളിങ് സ്റ്റേഷനുകളില്‍ പോകാതെ വീട്ടില്‍ വോട്ട് ചെയ്യാന്‍ രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് സൗകര്യമൊരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 80 കഴിഞ്ഞവര്‍, കൊവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കുറ്റമറ്റ രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
എട്ടു ലക്ഷത്തോളം വോട്ടര്‍മാര്‍ 80 കഴിഞ്ഞവരാണ്. ഭിന്നശേശിക്കാരായ വോട്ടര്‍മാര്‍ രണ്ട് ലക്ഷത്തോളം വരും. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിക്കനുസരിച്ച് മാറുമെന്നും മീണ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചിട്ടുണ്ട്. അപേക്ഷാഫോം പൂരിപ്പിച്ച് സമ്മതമറിയിച്ച 2 ലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്.