ബിജെപി വക്താക്കളുടെ മതനിന്ദയില്‍ പ്രതിഷേധമറിയിച്ച് ഖത്തറും കുവൈത്തും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും
ജിദ്ദ : ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മയുടേയും നവീന്‍ ജിന്‍ഡാലിന്റേയും മതനിന്ദ പരാമര്‍ശങ്ങളില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈത്തും ഖത്തറും .
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഇന്ത്യയിലെ മുസ്ലീംങ്ങളുടെ സുരക്ഷയും ക്ഷേമവും അധികാരികള്‍ ഉറപ്പു വരുത്തണമെന്നും മതപരവും സംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം അന്തസ്, ആരാധനാലയങ്ങള്‍ എന്നിവ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മതനിന്ദയില്‍ ശക്തമായി അപലപിക്കുന്നുവെന്നും വക്താക്കളെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ അറിയിച്ചു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു.
കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുര്‍ ശര്‍മ മതനിന്ദാപരാമര്‍ശം നടത്തിയത്. മറ്റൊരു വക്താവായ നവീന്‍ ജിന്‍ഡാലും സമാനമായ പരാമര്‍ശം സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയിരുന്നു.
മതനിന്ദ പാര്‍ട്ടിയുടെ നയമല്ലെന്നും പാര്‍ട്ടിലൈനില്‍ നിന്ന് വ്യതിചലിച്ചതിനാല്‍ ഇരുവരേയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതായും ബിജെപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.