കോയമ്പത്തൂര്‍ ജില്ലയിലെ ഒട്ടര്‍പാളയം വില്ലേജ് ഓഫീസിലാണ് ദലിത് ജീവനക്കാരനെ കൊണ്ട് സവര്‍ണ ജാതിക്കാരന്‍ കാലുപിടിപ്പിച്ചത്
കോയമ്പത്തൂര്‍ : തമിഴ്നാട്ടില്‍ ദലിത് ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു സവര്‍ണന്‍. ഗൗണ്ടര്‍ വിഭാഗം ഭൂവുടമ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റും ദലിതനുമായ മുത്തുസ്വാമിയെക്കൊണ്ട് കാ ലു പിടിപ്പിച്ചത്. കോയമ്പത്തൂര്‍ ജില്ലയിലെ ഒട്ടര്‍പാളയം വില്ലേജ് ഓഫീസിലാണ് ദലിത് ജീവനക്കാര നെ കൊണ്ട് സവര്‍ണ ജാതിക്കാരന്‍ കാലുപിടിപ്പിച്ചത്.
വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഭൂവുടമ ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. രേഖകളി ല്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും രേഖകള്‍ കൊണ്ടുവരാനും ആവശ്യപ്പെട്ടു. അതോടെ കൂടുതല്‍ കോപാകുലനായ ഗോപിനാഥ്, ഒരു ദലിതന്‍ തന്നോട് കല്‍പ്പിക്കുകയോ എന്നു പറഞ്ഞ് വധഭീഷണി മുഴക്കി. നീയൊന്നും വില്ലേജ് ഓഫീസില്‍ ഇനി പണിയെടുക്കില്ലെന്നും കൊന്നുകളയുമെന്നും ഭീഷ ണിപ്പെടുത്തി. തര്‍ക്കത്തിനിടെ മുത്തുസ്വാമിയെ ഗോപിനാഥ് അസഭ്യം പറഞ്ഞു. സ്വാധീനമുപയോ ഗിച്ച് ജോലി കളയുമെന്നു ഭീഷണിയും മുഴക്കി. ജോലിയില്‍ തുടരണമെങ്കില്‍ കാല് പിടിച്ച് മാപ്പു പറ യണമെന്നായി ഗോപിനാഥ്. ഇതോടെ മുത്തുസ്വാമി ഗോപിനാഥിന്റെ കാലില്‍ വീണ് മാപ്പു പറയുക യായിരുന്നു. കാലില്‍ വീണു നിരവധി തവണ മാപ്പ് പറഞ്ഞശേഷമാണ് മുത്തുസ്വാമിയോട് ഭൂവുടമ ക്ഷമിച്ചത്. മുത്തുസ്വാമി തന്നെക്കാളും പ്രായം കുറഞ്ഞ ഭൂവുടമയുടെ കാല്‍ പിടിച്ച് മാപ്പു പറഞ്ഞ തോടെ പ്രശ്‌നം അവസാനിച്ചു.
വില്ലേജ് ഓഫീസില്‍ സര്‍ടിഫിക്കറ്റ് വാങ്ങാനെത്തിയ മറ്റൊരാള്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യത്തില്‍ പങ്കുവച്ചതാണ് സംഭവം പുറത്തു വരാന്‍ ഇടയാക്കിയത്. സംഭവം സമൂഹിക മാധ്യമങ്ങ ളില്‍ വൈറലായതോടെ കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ദലിത് ജീവ നക്കാരന് സര്‍ക്കാര്‍ ഓഫിസില്‍ നേരിട്ട ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് തന്തൈ പെരിയോര്‍
ദ്രാവിഡര്‍ കഴകം അന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗോപിനാഥിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.