മുഖ്യമന്ത്രിക്കെതിരെ വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാ ഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി.കമ്മീഷണര്‍ നോട്ടീസ് നല്കി
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണ ര്‍ നോട്ടീസ് നല്കി.വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച് വാട്സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടീസ്.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയത് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥാണെന്ന് തെളിയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ആപ് ഗ്രൂപ്പില്‍ നടന്ന ചാറ്റു കള്‍ പുറത്തുവന്നു. ഇത് ഗൂഢാലോചനക്കേസിലെ നിര്‍ണായക തെളിവാകും.
‘സിഎം കണ്ണൂരില്‍ നിന്ന് വരുന്നുണ്ട്. രണ്ടുപേര്‍ വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കണം’ എന്ന് നിര്‍ദ്ദേശിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനാണെന്ന് പൊലിസ് പുറത്തുവിട്ട വാട്സാപ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ ആകില്ലെന്നും ശബ രിനാഥന് പറയുന്നു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര് ത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടു ത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും വിലക്കേര് പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജന് പ്രതികരിച്ചു. അതിനിടെയാണ് പ്രതിഷേധത്തിന് ശബരിനാഥന് നിര്‍ദേശം നല്‍കിയെന്ന രീതിയിലുള്ള വാട്സാപ് ചാറ്റുകള്‍ പുറത്ത് വ ന്നത്.