വിനോദിനി ഐ ഫോണ്‍ വാങ്ങിയത് പണം നല്‍കി ; ബില്ലുകള്‍ തെളിവുണ്ടെന്ന് കോടിയേരി

vinodini new new

തിരുവനന്തപുരം : ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് വിവാദത്തിലൂടെ പാര്‍ട്ടിയെ ശിഥിലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ അത് വിനോദിനിയുടെ കയ്യിലെന്ന് പറയാന്‍ കഴിയുമെന്ന് കോടിയേരി ചോദിച്ചു. സൃഷ്ടിച്ചെടുക്കുന്ന കഥയും പ്രചാരണവുമാണ് ഇപ്പോഴുള്ളത്. ഇമെയിലായോ വാട്‌സ്ആപ്പ് വഴിയോ നോട്ടീസ് അയച്ചെന്ന് പറയുന്നതിലും കഥയില്ല. അത്തരമൊന്ന് കിട്ടിയിട്ടില്ല. കിട്ടുമ്പോള്‍ ബാക്കി നോക്കാമെന്നും നോട്ടീസ് കിട്ടിയാല്‍ നിയമപരമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read:  പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ കാര്‍ഡുകള്‍ക്ക് പരിരക്ഷ നല്‍കാം

സ്വര്‍ണത്തിന് പിന്നാലെ പോയി ഒന്നും നടക്കാതിരുന്നപ്പോഴാണ് ഐ ഫോണില്‍ പിടിച്ചത്. മകന്‍ ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അവന്റെ ഭാര്യ ഉപയോഗിക്കുന്ന ഫോണായിരുന്നു പിടിച്ചെടുത്തത്. വിനോദിനി ഉപയോഗിക്കുന്നത് പണം കൊടുത്തു വാങ്ങിയ ഫോണാണ്. അതിന്റെ ബില്ലും കയ്യിലുണ്ട്. ബോധപൂര്‍വം പുകമറയുണ്ടാക്കുന്നു.

പ്രതിപക്ഷ നേതാവിന് ഫോണ്‍ കൊടുത്തെന്ന് പറഞ്ഞത് സന്തോഷ് ഈപ്പനാണ്. അതില്‍ കഥയില്ലെന്ന് കണ്ടപ്പോള്‍ ആരോപണം ഉപേക്ഷിക്കുകയും ചെയ്തു. ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കലാണ്. അഞ്ചാറ് മാസമായി അതിനുള്ള ശ്രമം നടക്കുന്നു. ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയാണ്. അങ്ങനെയാണ് ഓഫീസിലേക്ക് വിവാദം എത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണം ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രമാണ് കേരളത്തിലും പയറ്റിയത്. ജയില്‍ കാണിച്ച് വിരട്ടാമെന്ന് കരുതിയാല്‍ കേരളത്തിലുള്ളവരെ അതിന് കിട്ടില്ല. ജയിലാര്‍ക്കും പുതിയ അനുഭവമല്ല. രാഷ്ട്രീയവും നിയമപരവുമായി ഇതിനെനേരിടും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് വിരട്ടൊന്നും നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

Also read:  കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: രമേശ് ചെന്നിത്തല

സന്ദീപ് നായരുടെ കത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി നേതൃത്വം എല്ലാവര്‍ ക്കും എതിരെ ആസൂത്രിത നീക്കം നടക്കുന്നു. എല്ലാവരേയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. സന്തോഷ് ഈപ്പന്റെ പേര് കേള്‍ക്കു ന്നത് വിവാദം ഉണ്ടായപ്പോഴാണ്. സ്വപ്ന സുരേഷിനെ പരിചയവും ഇല്ല. ഒരിക്കലും കണ്ടിട്ടില്ല. പിന്നെങ്ങനെയാണ് ഫോണ്‍ കിട്ടുക. മാത്രമല്ല ആ ഫോണ്‍ കയ്യിലുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറയുന്നു. വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത അറിയണം.വിവാദത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും  കോടിയേരി കൂട്ടിച്ചേര്‍ത്തു.

Also read:  ആശ്വാസകിരണം പദ്ധതിക്ക് 58.12 കോടി രൂപ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ