എസ് എന്‍ ട്രസ്റ്റിന്റെ ബൈലോ പുതുക്കി ഉത്തരവിറക്കി ഹൈക്കോടതി. വഞ്ചനാ ക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാന്‍ പാടില്ലന്ന് പുതുക്കി ഉത്തരവില്‍ കോടതി വ്യ ക്തമാക്കി.ഇതോടെ യോഗം ജനറല്‍ സെക്രട്ടറിവെളളാപ്പള്ളി നടേശന്‍ അടക്ക മു ളളവര്‍ക്ക് നേതൃത്വത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ
കൊച്ചി : എസ് എന്‍ ട്രസ്റ്റിന്റെ ബൈലോ പുതുക്കി ഉത്തരവിറക്കി ഹൈക്കോടതി. വഞ്ചനാക്കുറ്റത്തിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും പ്രതികളായവര്‍ക്ക് ട്രസ്റ്റിന്റെ ഭാരവാഹികളായി തുടരാന്‍ പാടില്ലന്ന് പുതുക്കി ഉത്തരവില്‍ കോടതി വ്യക്തമാക്കി.ഇതോടെ യോഗം ജനറല്‍ സെക്രട്ടറിവെളളാപ്പള്ളി നടേശന്‍ അടക്കമുളളവര്‍ക്ക് നേതൃത്വത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.
മുന്‍ ട്രസ്റ്റ് അംഗം അഡ്വ.ചെറിന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് എസ് എന്‍ ട്രസ്റ്റിന്റെ ബൈ ലോ പുതുക്കിക്കൊണ്ട് ഹൈക്കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. എസ് എന്‍ ട്രെസ്റ്റിന്റെ വിശ്വാസ്യ തയും സുതാര്യതയും ഉറപ്പാക്കാന്‍ ഇത്തരത്തിലൊരു ഭേദഗതി വേണം എന്നായിരുന്നു അഡ്വ ചെറിന്നി യൂര്‍ ജയപ്രകാശ് വാദിച്ചത്. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടി കള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.