ലോക്‌ ഡൗണിന്റെ യുക്തിയും അയുക്തിയും

എന്തായിരുന്നു ലോക്‌ ഡൗണിന്റെ യുക്തി? സമ്പര്‍ക്കത്തിലൂടെ അതിവേഗം പടരുന്ന രോഗം മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെയും ആരോഗ്യകരമായ നിലനില്‍പ്പിനെയും ബാധിക്കുന്ന അവസ്ഥ വന്നപ്പോള്‍ അതിന്റൈ വ്യാപനത്തിന്റെ ചങ്ങലയെ `ബ്രേക്ക്‌’ ചെയ്യുക. അതിന്റെ പേരില്‍ നമുക്ക്‌ ചില നഷ്‌ടങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന്‌ ഉറപ്പായിരുന്നു. അത്‌ സഹിക്കാന്‍ നാം തയാറുമായിരുന്നു. എന്നാല്‍ ഇന്ന്‌ അണ്‍ലോക്കിന്റെ ഘട്ടത്തില്‍ സംഭവിക്കുന്നത്‌ എന്താണ്‌?

രോഗം അതിവേഗം പടരുന്നു. നമ്മുടെ ജീവിതത്തിന്റെ താളത്തിനും തൊഴിലിനും സാമ്പത്തിക നിലക്കും സംഭവിച്ച ആഘാതം അതേ പോലെ തുടരുന്നു. മറ്റ്‌ മിക്ക രാജ്യങ്ങളും ലോക്‌ ഡൗണ്‍ പിന്‍വലിച്ചത്‌ വ്യാപന നിരക്ക്‌ കുറഞ്ഞപ്പോഴാണ്‌. ഇന്ത്യയില്‍ ആകട്ടെ വ്യാപനം അണ്‍ലോക്കിന്റെ ഘട്ടത്തില്‍ അതിവേഗത്തിലാകുകയാണ്‌.

Also read:  കോവിഡ്-19: വിവാഹം കഴിഞ്ഞ് രണ്ടാംദിനം വരന്‍ മരിച്ചു; ചടങ്ങില്‍ പങ്കെടുത്ത 95 പേർക്കും കൊറോണ

അതിനിടയില്‍ വ്യാപനത്തിന്റെ തോത്‌ കുറച്ചു കാണിക്കാന്‍ സര്‍ക്കാരുകള്‍ പല പൊടിക്കൈകളും ഉപയോഗിക്കുന്നു എന്നതാണ്‌ വിചിത്രം. നേരത്തെ കോവിഡ്‌ രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവര്‍ക്കും രോഗപരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ ആകട്ടെ രോഗലക്ഷണങ്ങളുള്ളവര്‍ക്ക്‌ മാത്രമാണ്‌ പരിശോധന. കോവിഡ്‌ രോഗികളില്‍ 65 ശതമാനം പേര്‍ക്കും രോഗലക്ഷണമില്ലെന്നിരിക്കെയാണ്‌ ഈ വിചിത്രമായ നിബന്ധന വെച്ചിരിക്കുന്നത്‌.

ഇന്ത്യയില്‍ മരണനിരക്ക്‌ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്‌. മരിച്ചത്‌ കോവിഡ്‌ മൂലമാണോയെന്ന പരിശോധന കൃത്യമായി നടക്കാത്ത സാഹചര്യത്തിലാണ്‌ ഈ അവകാശ വാദം. പൊതുവെ ബീഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ രജിസ്‌ട്രേഷന്‍ 30 ശതമാനം മാത്രമാണെന്നിരിക്കെ കോവിഡ്‌ മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം രേഖയിലുള്ളതിനേക്കാള്‍ കൂടുതലാകാനാണ്‌ സാധ്യത.

Also read:  ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം

കേരളം കോവിഡിനെ തടയുന്നതില്‍ മാതൃകാപരമായ രീതിയാണ്‌ പിന്തുടര്‍ന്നതെങ്കിലും ഇപ്പോള്‍ പല വീഴ്‌ചകളും സംഭവിക്കുന്നു. പരിശോധന കുറച്ചത്‌ ഒരു പ്രധാന വീഴ്‌ചയാണ്‌. വിദേശത്തു നിന്നെത്തുന്നവരോട്‌ ക്രിമിനലുകളെ പോലെയാണ്‌ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന പരാതി വ്യാപകമാണ്‌. രോഗം ഒരു കുറ്റമല്ല എന്ന തോപ്പില്‍ ഭാസിയുടെ വാചകം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കേണ്ട അവസ്ഥയാണുള്ളത്‌. ഇവിടെ രോഗികളെയല്ല കുറ്റവാളികളായി കാണുന്നത്‌, വിദേശത്തു നിന്നെത്തി ക്വാറന്റൈന്‍ ചെയ്യപ്പെടുന്ന പ്രവാസികളോടാണ്‌ പ്രാകൃതമായി പെരുമാറുന്നത്‌.

Also read:  കോവിഡ് വ്യാപനം രൂക്ഷം ; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി, നീട്ടുന്നത് നാലാം തവണ

പ്രതിസന്ധികള്‍ മനുഷ്യരെ കൂടുതല്‍ വിമലീകരിക്കാനും ആത്മവിമര്‍ശനത്തിനും ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെ കടന്നുപോകാനും പ്രേരിപ്പിക്കുകയാണ്‌ ചെയ്യുക. എന്നാല്‍ ഈ കോവിഡ്‌ കാലത്ത്‌ അതാണോ സംഭവിക്കുന്നത്‌? മുന്‍കരുതലെടുക്കേണ്ട ഇടങ്ങളില്‍ അത്‌ പാലിക്കാതിരിക്കുകയും ഒരു വിഭാഗം പേര്‍ക്ക്‌ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.

Related ARTICLES

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

മസ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഉടൻ ഇന്ത്യയിൽ; സേവനം കുഞ്ഞൻ ഡിഷ് ആന്റിന വഴി, എന്താണ് മെച്ചം?

ന്യൂഡൽഹി : ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാക്കാനായി ഭാരതി എയർടെൽ കമ്പനിയുമായി കരാർ. കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക.സ്റ്റാർലിങ്കിനുള്ള കേന്ദ്ര അനുമതി അവസാനഘട്ടത്തിലാണ്.

Read More »

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ചെയര്‍മാനുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി

കുവൈത്ത്‌ സിറ്റി : കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെആര്‍സിഎസ്) ചെയര്‍മാന്‍ അംബാസഡര്‍ ഖാലിദ് മുഹമ്മദ് സുലൈമാന്‍ അല്‍ മുഖമിസുമായി ഇന്ത്യന്‍ സ്ഥാനപതി  ആദര്‍ശ് സൈ്വക കൂടിക്കാഴ്ച നടത്തി.വിവിധ രാജ്യങ്ങള്‍ക്ക് കെആര്‍സിഎസ് നല്‍കുന്ന മാനുഷിക

Read More »

റൺവേയിൽ നായയെ കണ്ടെന്ന സംശയം; നാഗ്പുരിൽ വിമാനം ഇറക്കാനായില്ല

മുംബൈ : നാഗ്പുർ വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം മധ്യപ്രദേശിലെ ഭോപാലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം നാഗ്പുരിൽ ലാൻഡിങ്ങിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക്

Read More »

കേന്ദ്രം കനിയുമോ ? ഡൽഹിയിൽ പിണറായി– നിർമല സീതാരാമൻ കൂടിക്കാഴ്ച; കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ചയാകും

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച ആരംഭിച്ചു. ഡൽഹി കേരള ഹൗസിലാണ് കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാ വർക്കർമാർക്കുള്ള

Read More »

‘നികുതി കുറയ്ക്കുമെന്ന് സമ്മതിച്ചിട്ടില്ല; വ്യാപാരധാരണ ഉണ്ടാക്കാൻ ശ്രമം’: ട്രംപിന്റെ അവകാശവാദം തള്ളി

ന്യൂ‍ഡൽഹി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രം തള്ളി. നാലു ദിവസത്തെ വ്യാപാര ചർച്ചകൾക്കുശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു

Read More »

‘ഇനി ഹൈ സ്പീഡ് ഇന്റർനെറ്റ്’: സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലേക്ക്; മസ്കുമായി കരാ‍ർ ഒപ്പിട്ട് എയർടെൽ.

ന്യൂഡൽഹി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. ലോകോത്തര നിലവാരമുള്ള

Read More »

വനിതാദിനത്തിൽ പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്ഥർ; രാജ്യചരിത്രത്തിൽ ആദ്യം

അഹമ്മദാബാദ് : രാജ്യ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ. മാർച്ച് 8 രാജ്യാന്തര വനിതാ ദിനത്തിൽ നടക്കുന്ന പരിപാടിയിലാണ് വനിതാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

Read More »

POPULAR ARTICLES

മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.

കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ

Read More »

തൊഴില്‍ നിയമലംഘനം: ഒമാനില്‍ നിന്ന് 810 പ്രവാസികളെ നാടുകടത്തി

മസ്‌കത്ത് : ഒമാനില്‍ അനധികൃത തൊഴിലാളികളെയും തൊഴില്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയത് 1599 പരിശോധനാ ക്യാംപെയ്നുകള്‍. 810 പ്രവാസി തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം

Read More »

ഭിക്ഷാടനം, തെരുവ് കച്ചവടം: കുവൈത്തില്‍ 26 പേർ അറസ്റ്റിൽ; പിടിയിലായവരില്‍ സന്ദര്‍ശക, കുടുംബ വീസകളിൽ എത്തിയവരും.

കുവൈത്ത്‌സിറ്റി : ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ഭിക്ഷാടനം, തെരുവ് കച്ചവടം നടത്തിയ 26 വിദേശികളെ അറസ്റ്റ് ചെയ്യതത്. ഭിക്ഷാടനം- 11, തെരുവ് കച്ചവടക്കാര്‍-15 എന്നീ കണക്കാണ് ആഭ്യന്തര മന്ത്രലയം പുറത്ത്

Read More »

റമസാനിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് സൗകര്യമൊരുക്കി മദീന ബസ് പ്രോജക്ട്.

മദീന : മദീന ബസ് പ്രോജക്ട് റമസാനിൽ 375,000 ഗുണഭോക്താക്കൾക്ക് പ്രവാചക പള്ളിക്കും ഖുബ പള്ളിയ്ക്കുമിടയിൽ ഷട്ടിൽ ഗതാഗത സേവനങ്ങൾ നൽകിയതായി കണക്കുകൾ. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67 ശതമാനം വർധിച്ചു.റമസാനിലെ ആദ്യ

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

കുവൈത്തിന്റെ തെക്കൻ മേഖലയിൽ ഭൂചലനം; തീവ്രത 3.9 രേഖപ്പെടുത്തി

കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ

Read More »

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ  – മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »