നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രത്യേക പരിരക്ഷ അനുവദിക്കുന്ന തും സമ്പാദ്യവുമായി ബന്ധിപ്പിച്ചതുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ മാത്രമേ അനുവാദമുള്ളൂ. അതേ സമയം ഇന്‍ഷുറന്‍സ് മേഖലയെ നിയന്ത്രിക്കുന്ന ഇന്‍ഷുറന്‍ സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിശ്ചിത സം ഇന്‍ഷൂര്‍ഡിനുള്ളില്‍ വരുന്ന ആശുപത്രി ചെലവ് അനുവദിക്കുന്ന സാധാരണ രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു സമി തി രൂപീകരിച്ചു.
നിശ്ചിത സം ഇന്‍ഷൂര്‍ഡിനുള്ളില്‍ വരു ന്ന ആശുപത്രി ചെലവ് അനുവദിക്കുന്ന സാ ധാരണ രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍ സ് പോളിസികള്‍ പുറത്തിറക്കാന്‍ നേരത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദമുണ്ടായിരുന്നു. 2013ലാണ് ഇതുസംബന്ധിച്ച അനുവാദം ഐആര്‍ഡിഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയത്. അ തേ സമയം 2016ല്‍ ഇത് പിന്‍വലിച്ചു. സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നത് ഇപ്പോള്‍ വീണ്ടും പരിഗണിക്കുകയാണ്.
ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപ്‌തി വളരെ പരിമിതമാണെന്നതാണ് ഐആര്‍ഡിഎയുടെ ഈ നടപടിക്കു പിന്നി ല്‍. മൊത്തം ആരോഗ്യ ചെലവിന്റെ അഞ്ച് ശതമാനം മാത്രമാണ് നമ്മുടെ രാജ്യത്ത് ഇന്‍ ഷുറന്‍സ് വഴി കവര്‍ ചെയ്യപ്പെടുന്നത്. കൈ യില്‍ നിന്നും പണമായി നല്‍കുന്നത് മൊത്തം ആരോഗ്യ ചെലവിന്റെ 65 ശതമാനമാണ്.
നിലവില്‍ നിശ്ചിത സം ഇന്‍ഷൂര്‍ഡ് ക്ലെ യിം തുകയായി അനുവദിക്കുന്ന പോളിസികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പുറത്തിറക്കുന്നത്. ആശുപത്രി ചെലവ് എത്രയായാലും സം ഇന്‍ഷൂര്‍ഡ് തുക നല്‍കുന്ന പോളിസികളാണ് ഇവ.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയിലെത്തിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍ സിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കാനാകും. ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളേക്കാള്‍ മികച്ച വിപണന ശൃംഖലയാണ് ലൈഫ് ഇന്‍ ഷുറന്‍സ് കമ്പനികള്‍ക്കുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന രണ്ട് മടങ്ങായിട്ടുണ്ട്. ഇത് നിരന്തരമായ വിപണന തന്ത്രങ്ങള്‍ വഴിയാണ്. ഇതുപൊലൊരു മാ റ്റം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളെ അനുവദിച്ചാല്‍ ആരോഗ്യ ഇന്‍ ഷുറന്‍സ് രംഗ ത്തും സാധിക്കുമെന്നാണ് പ്ര തീക്ഷ.
ആശുപത്രികളില്‍ ചികിത്സയ്‌ക്കായി പ്രവേശിക്കപ്പെടുന്ന നല്ലൊരു ശതമാനം പേരും മതിയായ സാമ്പത്തിക ആസൂത്രണത്തിന്റെ അ ഭാവം മൂലം കടക്കെണിയില്‍ അകപ്പെടുന്നു. ചികിത്സാ ചെലവുകളിലുണ്ടാകുന്ന വര്‍ധന സാധാരണ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാനാകാത്തതാണ്.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആ രോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇറക്കുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസി ന്റെ നിലവിലുള്ള സ്വഭാവത്തില്‍ മാറ്റം വരുത്തിയേക്കും. നിലവില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുറത്തിറക്കുന്ന നിശ്ചിത സം ഇന്‍ഷൂര്‍ഡ് അനുവദിക്കുന്ന പോളിസികള്‍ മതിയായ പരിരക്ഷ ലഭ്യമാക്കണമെന്നില്ല.