റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയി
ന്യുഡെല്‍ഹി : ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച തിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയി.
കൊവിഡ് പരിശോധനയില്‍ പ്രിയങ്കക്ക് നെഗറ്റീവാണെങ്കിലും മൂന്ന് നാല് ദിവസം താന്‍ നിരീ ക്ഷ ണത്തിലായിരിക്കുമെന്ന് ദൃശ്യസന്ദേശത്തില്‍ അവര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ തുടരാന്‍ തീരുമാനിക്കുകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി. റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളവരെല്ലാം ക്വാറന്റീനിലേക്ക് മാറി.
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയിലാണ് കോവിഡ് മൂലമുള്ള പ്രിയങ്ക ഗാന്ധിയുടെ പിന്മാറ്റം. ഇന്ന് അസമിലും തുടര്‍ന്ന് തമിഴ്‌നാട്ടിലും പ്രചാരണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രിയങ്ക ഗാന്ധി നാളെ വൈകിട്ടോടെ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊട്ടിക്ക ലാശ ദിവസം നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പ്രചാരണം നടത്താനായിരുന്നു പദ്ധതി.










