ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനാല്‍ കിറ്റക്‌സ് സിഎസ്ആര്‍ ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി വഴിതിരിച്ച് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് എംഎല്‍എമാരായ പി ടി തോമസും പി വി ശ്രീനിജനും കലക്ടര്‍ വിളിച്ച യോഗത്തില്‍ ചൂണ്ടിക്കാട്ടി
കൊച്ചി: കിറ്റക്‌സ് സിഎസ്ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടിക്ക് വേണ്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേ ഷണം വേണമെന്ന് എംഎല്‍എമാര്‍.പി ടി തോമ സും പി വി ശ്രീനിജനുമാണ് കിറ്റക്‌സിനെതിരെ വീണ്ടും രംഗത്തെത്തിയത്.സിഎസ്ആര്‍ ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യത്തിനുവേ ണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനാല്‍ കിറ്റക്‌സ് സിഎസ്ആര്‍ ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി വഴിതിരിച്ച് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. സി എസ്ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി ടി തോമ സ് എംഎല്‍എ ആവശ്യപ്പെട്ടു. കിറ്റക്‌സില്‍ നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി പരിശോ ധിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും പിടി തോമസ് പറഞ്ഞു. എട്ട് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതാ യി തൊഴില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ നിര്‍മ്മിച്ചത് കമ്പനികളുടെ സ്ഥലത്തേക്കാണ്. ഭക്ഷ്യസുരക്ഷാ മാര്‍ ക്കറ്റ് നിര്‍മിച്ചത് പാടം നികത്തിയാണ്. പഞ്ചായത്ത് 13 കോടി മിച്ചം പിടിച്ചത് നിയമ നിയമലം ഘന മാണെന്നും എംഎല്‍എമാര്‍ നിലപാടെടുത്തു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായി എം എല്‍ എമാര്‍ പറഞ്ഞു.